കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലുലു ഗ്രൂപ്പ് രണ്ടു വർഷം കൊണ്ട് ഇന്ത്യയിലെ നിക്ഷേപം 50000 കോടി രൂപയാക്കും

2025-ഓടെ ഇന്ത്യയിലെ മൊത്തം നിക്ഷേപം 50000 കോടി രൂപയാക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ പ്രാഥമിക ഓഹരി വിൽപ്പന 2024 ആദ്യ പകുതിയോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ ഓഹരികൾ ഗൾഫിൽ ലിസ്റ്റ് ചെയ്യും. ഗ്രൂപ്പ് ഐപിഒയുടെ ഉപദേശകരായി മൊയ്‍ലിസ് ആൻഡ് കമ്പനിയെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.

ഐപിഒ ഗൾഫിലായിരിക്കുമെന്നും ലിസ്റ്റ് ചെയ്യുമെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ച് ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും യൂസഫലി പറഞ്ഞു.

ഇന്ത്യയിൽ ഇതുവരെ ഗ്രൂപ്പ് 20000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 2025-ഓടെ നിക്ഷേപം ഉയർത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐപിഒ പൂർത്തിയാകുന്നതോടെ ഗൾഫിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ റീട്ടെയിൽ സ്ഥാപനമായി ലുലു മാറും.

ഓഹരി വിൽപ്പനക്ക് മുന്നോടിയായി 22,500 കോടി രൂപയോളം സമാഹരിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നതായും സൂചനയുണ്ട്. ബിസിനസ് വിപുലീകരിക്കുന്നതിനും വായ്പകൾ തിരിച്ചടക്കുന്നതിനുമാണ് കമ്പനി ഈ തുക വിനിയോഗിക്കുക.

യുഎഇ ബാങ്കുകളുടെ കൺസോർഷ്യമാണ് പണം അനുവദിക്കുക. ഗൾഫിലും ഈജിപ്റ്റിലും ഉൾപ്പെടെ 80 ഹൈപ്പ‍ർ മാർക്കറ്റുകൾ തുറക്കാൻ ഈ പണം വിനിയോഗിച്ചേക്കും. സപ്ലൈ ചെയിൻ നെറ്റ്‌വർക്കുകളും ഇ-കൊമേഴ്‌സ് ശൃംഖലയിം കമ്പനി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലും കൂടുതൽ നിക്ഷേപത്തിന് കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ വിവിധ പദ്ധതികൾക്കായി 10000 കോടി രൂപ നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ 50000 പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമെന്നും ഇതുവരെ വിവിധ സംരംഭങ്ങളിലൂടെ 22000 ത്തിലധികം തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും യൂസഫ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപം കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

X
Top