കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലുലു ഗ്രൂപ്പ് ഐപിഒ ഒക്ടോബര്‍ അവസാന വാരം

ദുബായ്: എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ വലിയൊരു നീക്കത്തിന് തുടക്കമിടാന്‍ തയ്യാറെടുക്കുന്നു.

റീട്ടെയില്‍ ഭീമനായ ലുലു ഗ്രൂപ്പ് അവരുടെ ഐപിഒ ഒക്ടോബര്‍ അവസാന വാരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഐപിഒയില്‍ കമ്പനിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനുള്ള അവസരമുണ്ടാകും.

സ്വകാര്യ പങ്കാളിത്തം എന്നത് പൊതുപങ്കാളിത്തമായി മാറുന്ന കാലയളവ് കൂടിയായിരിക്കും ഇത്. ഗള്‍ഫ് മേഖലയില്‍ വലിയൊരു തുക സമാഹരിക്കാന്‍ കൂടിയാണ് ലുലു ഗ്രൂപ്പ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് എന്ന ഐപിഒയ്ക്ക് തുടക്കമിടുന്നത്. വലിയ പ്ലാന്‍ ഇതിലൂടെ ലുലു ഗ്രൂപ്പ് മുന്നില്‍ കാണുന്നുണ്ട്.

ഒക്ടോബര്‍ അവസാന വാരമോ അതല്ലെങ്കില്‍ നവംബര്‍ ആദ്യവാരമോ ഓഹരികള്‍ വിറ്റഴിക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഐപിഒയിലൂടെ യുഎഇയിലെ റീട്ടെയില്‍ മേഖലയെ തന്നെ പിടിച്ച് കുലുക്കാനുള്ള ശ്രമത്തിലാണ് ലുലു ഗൂപ്പ്. ഇരട്ട ലിസ്റ്റിംഗായിരിക്കും ലുലു നടത്തുക.

1.5 ബില്യണിനും 1.85 ബില്യണിനും ഇടയില്‍ ഒരു തുക സമാഹരിക്കാന്‍ വേണ്ടിയാണ് ഓഹരി വിപണിയിലെ ഈ ലിസ്റ്റ് ചെയ്യല്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നത്. സാവ്യ.കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്(എഡിഎക്‌സ്), സൗദി അറേബ്യന്‍ ഓഹരി വിപണിയായ തദാവുള്‍ എന്നിവയില്‍ ലുലു ഗ്രൂപ്പ് ഓഹരിയെ ലിസ്റ്റ് ചെയ്യും.

X
Top