മുംബൈ: ലുപിന്റെ ജനറിക് എച്ച്ഐവി മരുന്നിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) അണുബാധയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ദാരുണാവിർ ഗുളികകൾ അമേരിക്കയിൽ വിപണനം ചെയ്യാൻ യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി മരുന്ന് നിർമ്മാതാക്കളായ ലുപിൻ അറിയിച്ചു.
800 മില്ലിഗ്രാം ഗുളികകൾക്കായി അപേക്ഷ സമർപ്പിച്ച ആദ്യ കമ്പനിയാണ് തങ്ങളെന്ന് മുംബൈ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. കമ്പനിയുടെ 600 മില്ലിഗ്രാമും 800 മില്ലിഗ്രാമും വീര്യമുള്ള ഗുളികകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (യുഎസ്എഫ്ഡിഎ) അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലുപിൻ പറഞ്ഞു.
സ്ഥാപനത്തിന്റെ ഉൽപ്പന്നം ജാൻസെൻ ഫർമയുടെ പ്രെസിസ്റ്റ ടാബ്‌ലെറ്റുകൾക്ക് തുല്യമാണ്. ദാരുണാവിർ ഗുളികകൾക്ക് (600 mg, 800 mg) യുഎസിൽ 343 ദശലക്ഷം യുഎസ് ഡോളറിന്റെ വാർഷിക വിൽപ്പന കണക്കാക്കിയിട്ടുണ്ട്. ബിഎസ്ഇയിൽ ലുപിൻ ഓഹരികൾ 2.17 ശതമാനം ഉയർന്ന് 738.30 രൂപയിലെത്തി.