Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ലുപിൻ 130 കോടിയുടെ ത്രൈമാസ ലാഭം രേഖപ്പെടുത്തി

മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ 129.7 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി മരുന്ന് നിർമ്മാതാവായ ലുപിൻ ലിമിറ്റഡ്. 2022 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 2,098 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്. ഈ മികച്ച ഫലത്തിന് പിന്നാലെ ലുപിന്റെ ഓഹരികൾ 7.67 ശതമാനം ഉയർന്ന് 747.30 രൂപയിലെത്തി.

സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 2.2 ശതമാനം ഉയർന്ന് 4,091.2 കോടി രൂപയായി. അതിൽ മൊത്തം ഫോർമുലേഷൻസ് വരുമാനം 2.8% ഉയർന്ന് 3,841.3 കോടി രൂപയായപ്പോൾ, എപിഐ വരുമാനം 6.7% കുറഞ്ഞ് 249.9 കോടിയായി. കൂടാതെ കമ്പനിയുടെ മൊത്തം ഉൽപ്പന്ന വിൽപ്പനയുടെ 72% സംഭാവന ചെയ്തത് ഇന്ത്യയും വടക്കേ അമേരിക്കയും ചേർന്നാണ്.

രണ്ടാം പാദത്തിൽ മരുന്ന് നിർമ്മാതാവിന്റെ മെറ്റീരിയൽ ചെലവ് 1,712.8 കോടി രൂപയായും നിർമ്മാണവും മറ്റ് ചെലവുകളും 1,226.8 കോടി രൂപയായും വർധിച്ചു. അതേസമയം 2022 സാമ്പത്തിക വർഷത്തിലെ 628.5 കോടി രൂപയിൽനിന്ന് ഇബിഐടിഡിഎ 25.5 ശതമാനം ഇടിഞ്ഞ് 468 കോടിയായി കുറഞ്ഞു.

2022 സെപ്റ്റംബർ 30 ലെ കണക്കനുസരിച്ച് ലുപിന്റെ അറ്റ ​​കടം 2,931.6 കോടി രൂപയാണ്. ഈ പാദത്തിൽ പ്രതീക്ഷകൾക്ക് അനുസൃതമായി കമ്പനി പ്രകടനം നടത്തിയെന്നും വിൽപ്പനയിലും ലാഭത്തിലും സ്ഥിരമായ വളർച്ചയുടെ പാതയിലാണെന്നും ലുപിൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ നിലേഷ് ഗുപ്ത പറഞ്ഞു.

ഒരു ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ ലിമിറ്റഡ്. യുഎസ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഏഷ്യാ പസഫിക് (APAC), ലാറ്റിൻ അമേരിക്ക (LATAM), യൂറോപ്പ് തുടങ്ങിയ 100-ലധികം വിപണികളിൽ ബ്രാൻഡഡ്, ജനറിക് ഫോർമുലേഷനുകൾ, ബയോടെക്നോളജി ഉൽപ്പന്നങ്ങൾ, എപിഐ എന്നിവയുടെ വിപുലമായ ശ്രേണി കമ്പനി വികസിപ്പിക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നു.

X
Top