Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

75 മില്യൺ ഡോളറിന്റെ ഏറ്റെടുക്കലിനൊരുങ്ങി ലുപിൻ

മുംബൈ: സുനോവിയൻ ഫാർമസ്യൂട്ടിക്കൽസ് ഇങ്കിൽ നിന്ന് ബ്രോവാന ഇൻഹാലേഷൻ സൊല്യൂഷൻ, സോപെനെക്സ് ഇൻഹാലേഷൻ എയറോസോൾ എന്നീ രണ്ട് ഇൻഹാലേഷൻ മരുന്നുകളുടെ എല്ലാ അവകാശങ്ങളും ലുപിൻ സ്വന്തമാക്കും. 75 മില്യൺ ഡോളറിന്റെതാണ് നിർദിഷ്ട ഇടപാട്.

ഏറ്റെടുക്കലുകൾ കമ്പനിയുടെ യുഎസിലെ ഇൻഹാലേഷൻ ഉൽപ്പന്നങ്ങളുടെ പോർട്ട്‌ഫോളിയോ വികസിപ്പിക്കുകയും റെസ്പിറേറ്ററി തെറാപ്പി മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യും. ബ്രോവാന ക്രോണിക് ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി ഉപയോഗിക്കുമ്പോൾ, മുതിർന്നവരിലും കൗമാരക്കാരിലുമുള്ള ബ്രോങ്കോസ്പാസ്ം ചികിൽസിക്കാൻ സോപെനെക്സ് എച്ച്എഫ്എ ഉപയോഗിക്കുന്നു.

ഇടപാടുകൾ ആദ്യ വർഷത്തിൽ തന്നെ ലുപിനിന്റെ വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത 2-3 ആഴ്ചകൾക്കുള്ളിൽ ഇടപാട് പൂർത്തിയാകാൻ സാധ്യതയുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള വരുമാനത്തിന്റെ 36 ശതമാനം ലുപിൻ നേടിയത് വടക്കേ അമേരിക്കയിൽ നിന്നാണ്.

X
Top