പ്രവാസിപ്പണത്തിൽ മുന്നിലെത്തി കൊല്ലംഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം ഇന്ത്യയിൽ‘വിദേശമദ്യ കയറ്റുമതി’ ചട്ടഭേദഗതി; പ്രതീക്ഷയോടെ വ്യവസായ ലോകംജിഎസ്ടി നികുതി സ്ലാബുകളിൽ തൽസ്ഥിതി തുടരണമെന്ന് സംസ്ഥാനങ്ങൾസംസ്ഥാനത്ത് പലചരക്ക് വിപണിയിൽ വൻ വിലക്കയറ്റം

ആഢംബര ഭവനങ്ങളുടെ വില്‍പ്പന 2022 ആദ്യ പകുതിയില്‍ ഇരട്ടിയായി, താങ്ങാവുന്ന വിലയുള്ളവയുടേത് കുറഞ്ഞു

ന്യൂഡല്‍ഹി: 2022 ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ ഏഴ് നഗരങ്ങളില്‍ ഏകദേശം 1.84 ലക്ഷം ഭവന യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ടുവെന്ന് പഠനം. ഇതില്‍ ഏകദേശം 14 ശതമാനം (ഏകദേശം 25,700 യൂണിറ്റുകള്‍) ആഡംബര ഭവനങ്ങളാണെന്നും അനറോക്ക് റിസര്‍ച്ച് കാണിക്കുന്നു. 2019 ആദ്യ പകുതിയില്‍ 2.61 ലക്ഷം യൂണിറ്റുകള്‍ വില്‍പന നടത്തിയതില്‍ 7 ശതമാനംഅഥവാ 17740 എണ്ണം ആഢംബര വിഭാഗത്തില്‍ നിന്നായിരുന്നു.

ആഢംബര ഭവന വില്‍പന കൂടുതല്‍ നടന്നത് മുംബൈ മെട്രോപോളിറ്റന്‍ റീജയനിലും (എംഎംആര്‍) നാഷണല്‍ കാപിറ്റല്‍ റീജ്യനിലുമാണ് (എന്‍സിആര്‍). ഇരു നഗരങ്ങളിലുമായി 17,830 ഭവനങ്ങള്‍ വില്‍ക്കപ്പെട്ടു. 2019 ല്‍ ഇരു പ്രദേശങ്ങളിലുമായി 11,890 ഭവനങ്ങളാണ് വില്‍ക്കപ്പെട്ടത്.

എംഎംആറിന്റെ ആഢംബര ഭവന വില്‍പന 13 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ന്നപ്പോള്‍ എന്‍സിആറിലെ വില്‍പന 4 ശതമാനത്തില്‍ നിന്നും 12 ശതമാനമായി. നിലവില്‍ വില്‍പനയ്ക്ക് തയ്യാറായ 44710 ആഢംബര ഭവനങ്ങളില്‍ 46 ശതമാനവും എംഎംആറിലാണ്.

അതേസമയം 19470 എണ്ണം എന്‍സിആറിലുമുണ്ട്. ഹൈദരാബാദില്‍ 11730 എണ്ണവും ബെഗളൂരുവില്‍ 9860 എണ്ണം ആഢംബര ഭവനങ്ങളും വില്‍പ്പനയ്ക്ക് തയ്യാറാണ്. ഉയര്‍ന്ന ഡിമാന്റ് കണക്കിലെടുത്ത് 1.5 കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള 28,000 ഭവനങ്ങള്‍ ഏഴ് നഗരങ്ങളിലായി വിറ്റഴിക്കാന്‍ ബില്‍ഡര്‍മാര്‍ തയ്യാറായതായും പഠനം പറയുന്നു.

അതേസമയം താങ്ങാവുന്ന വിലയുള്ള ഭവനങ്ങളുടെ (40 ലക്ഷത്തിന് താഴെയുള്ളത്) വില്‍പന 2019 ലെ 38 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 31 ശതമാനമായി കുറഞ്ഞു. 2022 ആദ്യ പകുതിയില്‍ 1.84 ലക്ഷം താങ്ങാവുന്ന വിലയുള്ള ഭവനങ്ങള്‍ മാത്രമാണ് വില്‍ക്കപ്പെട്ടത്. മഹാമാരി മധ്യവര്‍ത്തി ലോവര്‍ മധ്യവര്‍ത്തി കുടുംബങ്ങളെ തകര്‍ത്തതാണ് വിലകുറഞ്ഞ ഭവനങ്ങളുടെ വില്‍പന കുറച്ചത്.

ഹൈദരാബാദാണ് വലിയ തിരിച്ചടി നേരിട്ടത്. 23 ശതമാനത്തില്‍ നിന്നും 6 ശതമാനമായി താങ്ങാവുന്ന വിലയിലുള്ള ഭവനങ്ങളുടെ വില്‍പന ഇവിടെ കുറഞ്ഞു. ചെന്നൈയില്‍ ഇത് 52 ശതമാനത്തില്‍ നിന്നും 36 ശതമാനമായാണ് കുറഞ്ഞത്.

X
Top