Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

81 പൊതുമേഖല സ്ഥാപനങ്ങളുടെ മൂല്യത്തില്‍ 225% വളര്‍ച്ച: നിർമലാ സീതാരാമൻ

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ 81 ലിസ്റ്റഡ് പൊതുമേഖലാ കമ്പനികളുടെ വിപണി മൂല്യം 225 ശതമാനം വളര്‍ച്ച നേടിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ സൂചികയായ നിഫ്റ്റി സി.പി.എസ്.ഇ ഇക്കാലയളവില്‍ നിഫ്റ്റി 500, നിഫ്റ്റി 50 സൂചികകളെ മറികടന്നതായും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.

മോദിയുടെ ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്നും തകര്‍ച്ചയിലാണെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആരോപിച്ചതിന് മറുപടിയായാണ് നിര്‍മല സീതാരാമന്റെ ട്വീറ്റ്.

62 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും 12 പൊതുമേഖലാ ബാങ്കുകളും മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും ഐ.ഡി.ബി.ഐ ബാങ്കും മോദി ഭരണകാലത്ത് 225 ശതമാനം വളര്‍ച്ച കാഴ്ചവച്ചു.

ഇക്കാലയളവില്‍ നിഫ്റ്റി 500, നിഫ്റ്റി 50 സൂചികകള്‍ യഥാക്രമം 27.4ശതമാനം, 22.5 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച നേടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നുവെന്നും അവഗണിക്കപ്പെട്ടുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് കമ്പനി മോദി സര്‍ക്കാരിനു കീഴില്‍ വീണ്ടും കരുത്താര്‍ജിച്ചതായും അവര്‍ പറഞ്ഞു.

പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനൊപ്പം പ്രൊഫഷണലിസം കൂടി കൊണ്ടുവന്നതോടെയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ തിരിച്ചു വരവ് കാണിച്ചതെന്നാണ് നിര്‍മല ചൂണ്ടിക്കാട്ടുന്നത്.

മൂലധനചെലവഴിക്കലിനാണ് മോദി സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിത്. ഇത് കമ്പനികളുടെ ഓഹരികളുടെ പ്രകടനത്തിലും ഗണ്യമായ വളര്‍ച്ചയ്ക്കിടയാക്കിയതായും ട്വീറ്റ് പറയുന്നു.

അടിസ്ഥാന സൗകര്യ വികസനം, പവര്‍, ലൊജിസ്റ്റ്ക് തുടങ്ങിയ മേഖലകള്‍ക്ക് നല്‍കിയ ശ്രദ്ധ റെയില്‍വേ, റോഡ്, പവര്‍, മെറ്റല്‍സ്, കണ്‍സ്ട്രക്ഷന്‍, ഹെവി എക്യുപ്‌മെന്റ് മാനുഫാക്ചറര്‍ തുടങ്ങിയ മേഖലകളിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്തതായും നിര്‍മല സീതാരാമന്‍ വിലയിരുത്തി.

X
Top