ഓഹരി വിപണിയിലെ ദുർബലമായ പ്രവണതയെത്തുടർന്ന് കഴിഞ്ഞയാഴ്ച ടോപ് 10 കമ്പനികളുടെ വിപണി മൂലധനത്തിലും തിരിച്ചടി നേരിട്ടു.
ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള 10 കമ്പനികളിൽ ആറെണ്ണം അവരുടെ എംക്യാപ്പില്‍ മൊത്തം 70,486.95 കോടി രൂപയുടെ ഇടിവ് നേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഉള്‍പ്പടെയുള്ള കമ്പനികളാണ് ഇടിവ് നേരിട്ടത്.
ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവ മാത്രമാണ് കഴിഞ്ഞാഴ്ച ലാഭം രേഖപ്പെടുത്തിയ ടോപ് 10 കമ്പനികള്‍. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെൻസെക്‌സ് 298.22 പോയിന്റ് അഥവാ 0.48 ശതമാനം ഇടിഞ്ഞു.
“സമ്മിശ്ര സൂചനകൾക്കിടയിൽ കഴിഞ്ഞയാഴ്ച വിപണികൾ ആശ്വാസകരമായ പ്രകടനമാണ് നടത്തിയത്. തുടക്കം ആശാവഹമായിരുന്നു, എന്നിരുന്നാലും, സെക്ടറുകളിലുടനീളം ഹെവിവെയ്‌റ്റുകളിലെ ലാഭമെടുപ്പ് തുടർന്നുള്ള സെഷനുകളിൽ സൂചികയെ താഴ്ത്തി,” റിലിഗര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ടെക്‌നിക്കൽ റിസർച്ച് വിപി അജിത് മിശ്ര പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 27,941.49 കോടി രൂപ കുറഞ്ഞ് 16,52,702.63 കോടി രൂപയായും ടിസിഎസിന്റെ വിപണി മൂല്യം 19,027.06 കോടി രൂപ ഇടിഞ്ഞ് 11,78,854.88 കോടി രൂപയായും മാറി.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 10,527.02 കോടി രൂപ കുറഞ്ഞ് 9,20,568.10 കോടി രൂപയായും എച്ച്‌ഡിഎഫ്‌സിയുടെ മൂല്യം 9,585.82 കോടി രൂപ കുറഞ്ഞ് 4,99,848.62 കോടി രൂപയായും മാറി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 2,722.01 കോടി രൂപ കുറഞ്ഞ് 5,13,209.81 കോടി രൂപയിലെത്തിയപ്പോള്‍ ഐടിസിയുടെ മൂല്യം 683.55 കോടി രൂപ കുറഞ്ഞ് 5,21,852.46 കോടി രൂപയില്‍ എത്തി.
എന്നിരുന്നാലും, ഇൻഫോസിസിന്‍റെ മൂല്യം 9,733.98 കോടി രൂപ വര്‍ധിച്ച് 5,26,491.90 കോടി രൂപയിലെത്തി.
ഭാരതി എയർടെല്ലിന്റെ മൂല്യം 7,722.54 കോടി രൂപ ഉയർന്ന് 4,49,050.34 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 7,716.4 കോടി രൂപ കൂട്ടിച്ചേര്‍ത്ത് 6,67,196.10 കോടി രൂപയായും മാറി.
ഹിന്ദുസ്ഥാൻ യുണിലിവറിന്റെ മൂല്യം 4,229.27 കോടി രൂപ ഉയർന്ന് 6,20,621.04 കോടി രൂപയായി.
ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളുടെ ചാർട്ടിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടർന്നു,
ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, ഭാരതി എയർടെൽ എന്നിവര്‍ യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.