Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

6100 കോടിയുടെ വരുമാന സാധ്യതയുള്ള പദ്ധതികൾ വികസിപ്പിക്കാൻ എം3എം ഇന്ത്യ

മുംബൈ: 6100 കോടിയിലധികം രൂപയുടെ വരുമാന സാധ്യതയുള്ള ലക്ഷ്വറി റെസിഡൻഷ്യൽ, റീട്ടെയിൽ, എസ്‌സിഒകൾ ഉൾപ്പെടെയുള്ള വിവിധ പ്രോജക്ടുകളുടെ നിർമ്മാണത്തിനായി 1800 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി റിയൽറ്റി ഡെവലപ്പറായ എം3എം ഇന്ത്യ.

കമ്പനി 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 34% വളർച്ചയോടെ 3583 കോടി രൂപയുടെ വിൽപ്പന രേഖപ്പെടുത്തി. സ്മാർട്ട് സിറ്റി ഡൽഹി എയർപോർട്ടിന്റെ സമീപത്തായുള്ള ദ്വാരക എക്‌സ്‌പ്രസ് വേയിൽ എം3എം ഇന്ത്യക്ക് വലിയ ലാൻഡ് പാഴ്‌സലുകൾ ഉണ്ട്.

ദ്വാരക എക്‌സ്പ്രസ് വേ ഗുരുഗ്രാമിലെ റിയൽറ്റി ഡിമാൻഡിന്റെ സമവാക്യങ്ങളെ മാറ്റുമെന്നും. നിലവിലെ ഘട്ടത്തിൽ, 3.5 ദശലക്ഷം ചതുരശ്ര അടി വിൽക്കാവുന്ന ലക്ഷ്വറി റെസിഡൻഷ്യൽ പ്രോജക്‌റ്റും 1 ദശലക്ഷം ചതുരശ്ര അടി വിൽക്കാവുന്ന അത്യാധുനിക റീട്ടെയിൽ പ്രോജക്‌റ്റും ഉൾപ്പെടുന്ന വിവിധ പദ്ധതികളിലായി കമ്പനി 1800 കോടിയിലധികം രൂപ നിക്ഷേപിക്കുമെന്നും എം3എം ഇന്ത്യ ഡയറക്ടർ പങ്കജ് ബൻസാൽ പറഞ്ഞു.

ഗുരുഗ്രാമിൽ 2 ദശലക്ഷം ചതുരശ്ര അടി റീട്ടെയിൽ-കം-ഓഫീസ് സ്ഥലം ഉടൻ വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. എം3എം ഇന്ത്യയ്ക്ക് 3,000 ഏക്കർ ലാൻഡ് ബാങ്ക് ഉണ്ട്. കൂടാതെ ഏകദേശം 6 ദശലക്ഷം ചതുരശ്ര അടി റീട്ടെയിൽ സ്ഥലവും, 28 ദശലക്ഷം ചതുരശ്ര അടി മൊത്തത്തിലുള്ള സ്ഥലവുമായി 40-ലധികം പ്രോജക്ടുകൾ എം3എം ഇന്ത്യയ്ക്കുണ്ട്.

X
Top