കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിൽ ഏക മലയാളിയായി എം.എ യൂസഫലി

ദുബായ്: ബ്ലൂംബെർഗ് അതിസമ്പന്നരുടെ പട്ടികയിൽ ഏക മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 6.45 ബില്യൺ ഡോളർ ആസ്തിയോടെ 487 ആം സ്ഥാനത്താണ് യൂസഫലി. അതിസമ്പന്നരായ 500 പേരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുളള 12 വ്യവസായികളാണുളളത്.
41 ബില്യൺ ഡോളർ ആസ്തിയുള്ള എച്ച്‌സിഎൽ സ്ഥാപകൻ ശിവ് നാടാർ 37 ആമതും ടാറ്റാ സൺസ് മേധാവിമാരിൽ ഒരാളായ ഷാപൂർ മിസ്ത്രി 38 ാം സ്ഥാനത്തും പട്ടികയിലുണ്ട്. ജിൻഡാൽ ഗ്രൂപ്പ് മേധാവി സവിത്രി ജിൻഡാലാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിത. 35.4 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള സാവിത്രി ജിൻഡാൽ 49 ാം സ്ഥാനത്താണ്.
31 ബില്യൺ ഡോളർ ആസ്തിയോടെ സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാംഗ്വി 61 ാം സ്ഥാനത്തുണ്ട്. വിപ്രോ സ്ഥാപകൻ അസീം പ്രേംജി (29.4 ബില്യൺ ഡോളർ), ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ (25.5 ബില്യൺ ഡോളർ), ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ ബിർള (22.9 ബില്യൺ ഡോളർ), അവന്യൂ സൂപ്പർമാർക്കറ്റ്‌സ് മേധാവി രാധാകൃഷ്ണൻ ധമാനി (22.2 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാർ.
ഗൾഫ് രാജ്യങ്ങളിൽ നിന്നും നാല് പേരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരും സൗദിയിൽ നിന്നാണ്. സൗദിയിൽ നിന്നുളള അൽ വലീദ് ബിൻ തലാൽ രാജകുമാരനാണ് പട്ടികയിലെ അതിസമ്പന്നനായ അറബ് പൗരൻ. 17.4 ബില്യൺ ഡോളർ ആസ്തിയോടെ 123 ാം സ്ഥാനത്താണ് തലാൽ. തൊട്ട് പിന്നിൽ 11.7 ബില്യൺ ഡോളറുമായി സുലൈമാൻ അൽ ഹബീബ്, 9.22 ബില്യൺ ഡോളർ ആസ്തിയുമായി മുഹമ്മദ് അൽ അമൗദി എന്നിവരാണ് സൗദിയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചവർ.
യു.എ.ഇ.യിൽ നിന്നൂള്ള അബ്ദുള്ള ബിൻ അൽ ഗുരൈറാണ് പട്ടികയിലെ പ്രമുഖനായ മറ്റൊരു ഗൾഫ് വ്യവസായി. 9.28 ബില്യൺ ഡോളറാണ് അൽ ഗുരൈറിന്റെ ആസ്തി. 298 സ്ഥാനത്താണ് ഇദ്ദേഹം.
സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് മേധാവി ഇലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 263 ബില്യൺ ഡോളർ ആസ്തിയാണ് മസ്‌കിനുള്ളത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനിയാണ്.

X
Top