Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നൈക 23% ഇടിയാന്‍ സാധ്യതയെന്ന്‌ മക്വാറി

ഗോള ബ്രോക്കറേജ്‌ സ്ഥാപനമായ മക്വാറി ഇ-റീട്ടെയിലര്‍ ആയ നൈകയെ കുറിച്ചുള്ള ആദ്യത്തെ വിശകലനം പുറത്തുവിട്ടു. ഓഹരി വില 115 രൂപയിലേക്ക്‌ ഇടിയാന്‍ സാധ്യതയുണ്ടെന്നാണ്‌ മക്വാറിയുടെ നിഗമനം.

മക്വാറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ നൈകയുടെ ഓഹരി വില ഇന്നലെ രണ്ട്‌ ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്‌ച 149.75 രൂപയ്‌ക്ക്‌ ക്ലോസ്‌ ചെയ്‌ത നൈക ഇന്നലെ 145.60 രൂപ വരെ ഇടിഞ്ഞു.

വിവിധ ബ്രോക്കറേജുകള്‍ ഈ ഓഹരിയില്‍ ലക്ഷ്യമാക്കുന്ന വിലയില്‍ ഏറ്റവും താഴെയാണ്‌ മക്വാറി ലക്ഷ്യമാക്കുന്ന വില.

സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ ബിസിനസില്‍ നൈക റിസ്‌ക്‌ നേരിടുന്നുവെന്നാണ്‌ മക്വാറിയുടെ നിഗമനം. ചെറിയ പട്ടണങ്ങളിലും ഓഫ്‌ലൈന്‍ വിഭാഗത്തിലുമാണ്‌ വളര്‍ച്ചയുള്ളത്‌.

അതേസമയം റിലയന്‍സ്‌ റീട്ടെയില്‍ (ടിറ), ടാറ്റാ ക്ലിക്‌ തുടങ്ങിയവയുടെ വരവ്‌ നൈകയ്‌ക്ക്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.

നിലവില്‍ തന്നെ ശക്തമായ മത്സരമാണ്‌ നൈക നേരിടുന്നത്‌.

X
Top