സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിപണി ഇടിവിന് കാരണം ആഗോള പ്രതിസന്ധി

കൊച്ചി: യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയ ഫിച്ച് റേറ്റിംഗ്‌സ് നടപടി, ആഗോള വിപണികളെ വേട്ടയാടുന്നതായി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു. ഇന്ത്യന്‍ സൂചികകള്‍ ഇടിവ് നേരിട്ടത് വിലയിരുത്തുകയായിരുന്നു അദ്ദേഹം. ബോണ്ട് യീല്‍ഡ് വര്‍ദ്ധിക്കുന്നതും ഡോളര്‍ സൂചിക ശക്തിപ്പെടുന്നതും എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) ഒഴുക്കിനെ ബാധിക്കുന്നു.

അതേസമയം ഫാര്‍മ മേഖല, വ്യാഴാഴ്ച ഉയര്‍ന്നിട്ടുണ്ട്. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടന്നു. ആഗോള പ്രതിസന്ധികളാണ് വിപണിയെ ബാധിക്കുന്നതെന്ന് എയ്ഞ്ചല്‍ വണ്ണിലെ സീനിയര്‍ അനലിസ്റ്റ് ഓഷോ കൃഷനും പറഞ്ഞു. അതുകൊണ്ടുതന്നെ ആശങ്ക അസ്ഥാനത്താണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും വിപണിയും ശക്തമാണെന്ന് ഡാറ്റകള്‍ സൂചിപ്പിക്കുന്നു. 19300 ലെവലില്‍ പിന്തുണ തുടരുമെന്നാണ് എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ വിലയിരുത്തുന്നത്. 19500-19650 ലെവലുകളിലായിരിക്കും പ്രതിരോധം.

സെന്‍സെക്സ് 542.10 പോയിന്റ് അഥവാ 0.82 ശതമാനം താഴ്ന്ന് 65240.68 ലെവലിലും നിഫ്റ്റി 144.80 പോയിന്റ് അഥവാ 0.74 ശതമാനം താഴ്ന്ന് 19381.70 ലെവലിലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

.

.

X
Top