ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

‘ബൈ ഓണ്‍ ഡിപ്‌സ്’ തന്ത്രം തുടരാം

മുംബൈ:ബാങ്ക് നിഫ്റ്റിയിലെ 7.2% മുന്നേറ്റം നിഫ്റ്റിയുടെ 4.2% റാലിയെ സഹായിച്ചു, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് പറയുന്നു. അതും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തില്‍. എന്നാല്‍ ഇപ്പോള്‍, കൂടുതല്‍ മാക്രോ പോസിറ്റീവുകള്‍ ഉണ്ട്.

ബ്രെന്റ് ക്രൂഡില്‍ 4 ശതമാനം താഴ്ചയുണ്ടായതാണ് പ്രധാനം. ക്രൂഡ് ഓയില്‍ വിലക്കുറവ് കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടുത്തുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. എന്നാല്‍ 18000 -ത്തിന് മുകളില്‍ റാലി സംഭവിക്കാന്‍ സാധ്യതയില്ല.

ഇവിടെ നിക്ഷേപകര്‍ക്ക് ‘ബൈ ഓണ്‍ ഡിപ്‌സ്’ തന്ത്രം തുടരാം. ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം ദൃശ്യമാകുമെന്ന് മേഹ്ത്ത ഇക്വിറ്റീസിലെ രാഹുല്‍ കലന്‍ട്രി ചൂണ്ടിക്കാട്ടി. സ്പോട്ട് ഗോള്‍ഡില്‍ നിലവില്‍ 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

2,020 ഡോളറിന്റെ പ്രതിരോധം ഭേദിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ 1999 ഡോളറിലാണ് വ്യാപാരം. യു.എസ് ഡ്യൂറബിള്‍ ഗുഡ്സ് വില്‍പന മറികടന്നിട്ടുണ്ട്. ആദ്യപാദ യുഎസ് ജിഡിപി ഡാറ്റ ആയിരിക്കും ഇനി നിര്‍ണ്ണായകം.

X
Top