ന്യൂഡല്‍ഹി: ലോധ ഗ്രൂപ്പിന്റെ ഭാഗമായ റിയല്‍ എസ്റ്റേറ്റ് കമ്പനി മാക്രോടെക് ഡെവലപ്പേഴ്സ് ലിമിറ്റഡ്, യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍ക്കുന്നു.
ഇതിനായുള്ള ക്യുഐപി (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്‌മെന്റ്‌സ്) നടത്താന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി.
പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പും ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്യും.
1022.75 രൂപയാണ് ഫ്‌ലോര്‍ പ്രൈസ് തീരുമാനിച്ചിരിക്കുന്നത്. സംഭവനാഥ് ട്രസ്റ്റ്, സംഭവ്‌നാഥ് ഇന്‍ഫ്രാബില്‍ഡ്, ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈടൗണ്‍ കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഹോംക്രാഫ്റ്റ് ഡെവലപ്പേഴ്സ് ആന്‍ഡ് ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ തങ്ങളുടെ ഓഹരികള്‍ വാഗ്ദാനം ചെയ്യും.
മാര്‍ക്കറ്റ് റെഗുലേറ്റര്‍മാര്‍ക്ക് നിയമപരമായ പേപ്പര്‍ വര്‍ക്ക് സമര്‍പ്പിക്കാതെ തന്നെ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് മൂലധനം സ്വരൂപിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ക്യുഐപി.
നിയമങ്ങള്‍ അനുസരിച്ച്, 4,000 കോടി രൂപയില്‍ കൂടുതല്‍ പോസ്റ്റ് ഇഷ്യൂ മൂലധനമുള്ള എല്ലാ പബ്ലിക് ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കും 25% ഫ്രീ ഫ്‌ലോട്ട് ആവശ്യമാണ്.