ന്യൂഡല്‍ഹി: 1:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചിരിക്കയാണ് മാക്രോടെക്ക് ഡെവലപ്പേഴ്‌സ്. മെയ് 26 ആണ് റെക്കോര്‍ഡ് തീയതി. നാലാംപാദത്തില്‍ 3255.38 കോടി രൂപ വരുമാനം കമ്പനി രേഖപ്പെടുത്തി.
മുന്‍പാദത്തെ അപേക്ഷിച്ച് 5.50 ശതമാനം കുറവ്. അറ്റാദായം 38.70 ശതമാനം ഉയര്‍ന്ന് 746.18 കോടി രൂപയായി. 2023 ല്‍ കമ്പനി 12 പ്രൊജക്ടുകളാണ് കൂട്ടിച്ചേര്‍ത്തത്.
10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ അഥവാ 20 ശതമാനം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 896.45 രൂപയില്‍ ക്ലോസ് ചെയ്ത കമ്പനി ഓഹരി മുന്‍ദിവസത്തെ അപേക്ഷിച്ച് 1.07 ശതമാനം ഇടിഞ്ഞു.