Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മാക്രോടെക് ഡെവലപ്പേഴ്‌സ് 2,675 കോടി രൂപയുടെ ത്രൈമാസ വരുമാനം നേടി

ബാംഗ്ലൂർ: മികച്ച വിൽപ്പനയുടെ പിൻബലത്തിൽ ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായം 68 ശതമാനം വർധിച്ച് 270.80 കോടി രൂപയായതായി അറിയിച്ച് റിയൽറ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്‌സ്. മുൻ വർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 160.91 കോടി രൂപയായിരുന്നു. അതേപോലെ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 1,749.97 കോടിയിൽ നിന്ന് 2,675.78 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ഏപ്രിൽ-ജൂൺ കാലയളവ് തങ്ങളുടെ എക്കാലത്തെയും മികച്ച ആദ്യ പാദമായിരുന്നെന്ന് മാക്രോടെക് ഡെവലപ്പേഴ്‌സ് എംഡി അഭിഷേക് ലോധ പറഞ്ഞു.

2023 സാമ്പത്തിക വർഷത്തിലെ ഈ ശക്തമായ തുടക്കത്തോടെ ഈ വർഷം തങ്ങൾ പ്രവചിച്ച വിൽപ്പന വളർച്ചയുടെ 75 ശതമാനവും ഇതിനകം തന്നെ നേടിയതിൽ സന്തോഷമുണ്ടെന്നും, പണപ്പെരുപ്പത്തിന്റെയും പലിശനിരക്കിന്റെയും ആഘാതം കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ലോധ പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള മാക്രോടെക് ഡെവലപ്പേഴ്‌സ് ഇതുവരെ 86 ദശലക്ഷം ചതുരശ്ര അടി വരുന്ന റിയൽ എസ്റ്റേറ്റ് മേഖലയുടെ വിതരണം നടത്തിയിട്ടുണ്ട്. അതേസമയം മെച്ചപ്പെട്ട ആദ്യ പാദ ഫലം ആയിരുന്നിട്ടും മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ ഓഹരികൾ 2.10 ശതമാനത്തിന്റെ നഷ്ടത്തിൽ 1,133.20 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 

X
Top