ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

വിഭജനത്തിനൊരുങ്ങി ആദിത്യ ബിർള ഫാഷൻ

ദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിൽ (ABFRL) നിന്നും മധുര ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ വിഭാഗത്തെ വിഭജിക്കാനുള്ള തീരുമാനങ്ങൾ വിലയിരുത്താൻ കമ്പനിയുടെ ബോർഡ് മാനേജ്‌മെൻ്റിന് ചുമതല നൽകി. വർത്തകളെ തുടർന്ന് കുതിച്ചുയർന്ന ഓഹരികൾ അപ്പർ സർക്യൂട്ടിൽ ലോക്ക് ചെയ്തു.

വിൽപ്പനക്കാരെ ലഭ്യമല്ലാത്ത 237,159 ഓഹരികളുടെ വാങ്ങൽ ഓർഡറുകൾ നിലവിൽ വിപണിയിലുണ്ട്. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിൻ്റെ (1.41 ശതമാനം ഓഹരികൾ) 322.5 കോടി രൂപയുടെ ഏകദേശം 1.34 കോടി ഓഹരികൾ, ശരാശരി ഓഹരിയൊന്നിന് 243 രൂപയ്ക്ക് കൈമാറിയതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു.

നിർദ്ദിഷ്ട ഡീമെർജർ രണ്ട് സ്വതന്ത്രമായി ലിസ്റ്റുചെയ്ത കമ്പനികളെ സൃഷ്ടികുമെന്ന് കമ്പനി അറിയിച്ചു.

ആവശ്യമായ അംഗീകാരങ്ങൾക്ക് ശേഷം, വിഭജനം NCLT ക്രമീകരണത്തിലൂടെ നടപ്പിലാക്കും. കൂടാതെ ABFRL-ൻ്റെ എല്ലാ ഓഹരിയുടമകൾക്കും പുതുതായി രൂപീകരിച്ച കമ്പനിയുടെ തുല്യമായ ഓഹരികൾ നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഡീമെർജറിന് ശേഷം, ശേഷിക്കുന്ന വിഭാഗത്തിലെ ഉയർന്ന വളർച്ചയുള്ള സെഗ്‌മെൻ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ബ്രാൻഡഡ് ചെയ്യപ്പെടാത്തതിൽ നിന്ന് ബ്രാൻഡഡ്, പ്രീമിയം, സൂപ്പർ പ്രീമിയം, ലക്ഷ്വറി എന്നിങ്ങനെ മെച്ചപ്പെടുത്തും.

ജെൻ സി ഫോക്കസ്ഡ് ഡിജിറ്റൽ ഫസ്റ്റ് ബ്രാൻഡുകളുടെ വളർച്ചയിലേക്ക് കൂടുത ശ്രദ്ധ ചെലുത്തുമെന്നും കമ്പനി പറഞ്ഞു.

വിഭജനം പൂർത്തിയാക്കിയ ശേഷം, ABFRL ബാലൻസ് ഷീറ്റിലേക്ക് ശക്തി പകരുന്നതിനായി വളർച്ചാ മൂലധനം 12 മാസത്തിനുള്ളിൽ സ്വരൂപിക്കും.

X
Top