ഇന്ത്യയുടെ ‘ഹലാല്‍’ വ്യാപാരത്തില്‍ കുതിപ്പ്; 2023ല്‍ 44,000 കോടിയുടെ വ്യാപാരംദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്രകേരളത്തിൽ വൈദ്യുതി പുറമേനിന്ന് വാങ്ങുന്നത് ബ്രോക്കർ കമ്പനി വഴിയാക്കാൻ നീക്കംകേരളത്തിന്റെ നടപ്പുവർഷത്തെ കടം 36,000 കോടി കവിഞ്ഞുബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾ

ദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്ര

  • തെലുങ്കാന സ്വന്തമാക്കിയത് 10,000 കോടി
  • ഒരു കരാറില്‍ പോലും ഒപ്പിടാനാകാതെ കേരളം

ദാവോസ്: ലോക സാമ്പത്തികഫോറത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സ്വന്തമാക്കി മഹാരാഷ്ട്രസര്‍ക്കാര്‍. 9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കുള്ള ധാരണാപത്രമാണ് ഇതുവരെ ഒപ്പിട്ടത്.

അതേസമയം, നിര്‍മിതബുദ്ധി മേഖലയില്‍ 10,000 കോടി നിക്ഷേപം തെലങ്കാന നേടിയിട്ടുണ്ട്. കേരളം ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഒരു നിക്ഷേപ കരാറില്‍ പോലും ഒപ്പിടാന്‍ സാധിച്ചിട്ടില്ല.

9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ 31 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചിട്ടുള്ളത്. വാഹനം, ഉരുക്ക്, പ്രതിരോധം, വൈദ്യുതവാഹനം, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, ഇലക്ട്രോണിക്‌സ് എന്നിങ്ങനെയുള്ള മേഖലകളിലായാണ് നിക്ഷേപത്തിന് ധാരണയായിട്ടുള്ളത്.

ജെ.എസ്.ഡബ്ല്യു., ടാറ്റ ഗ്രൂപ്പ്, സിയറ്റ്, എസ്സാര്‍ റിന്യൂവബിള്‍സ്, ഭാരത് ഫോര്‍ജ്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഫ്ര, ഒലക്ട്ര ഗ്രീന്‍ടെക് തുടങ്ങിയ കമ്പനികളാണ് ഇതില്‍ പ്രധാനപ്പെട്ടവ.

ഉരുക്ക്, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, വൈദ്യുതവാഹനം, ലിഥിയം അയോണ്‍ ബാറ്ററി, സോളാര്‍ സെല്‍ മൊഡ്യൂള്‍, സിമന്റ്, അടിസ്ഥാനസൗകര്യവികസനം എന്നിങ്ങനെ വിവിധ മേഖലകളിലായി മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പ് 30,000 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് ലക്ഷ്യമിടുന്നത്. എസ്സാര്‍ റിന്യൂവബിള്‍സ് 8000 കോടി, യു.പി.എല്‍.- 6500 കോടി, പവറിന്‍ ഊര്‍ജ -15,300 കോടി, ഒലക്ട്ര ഗ്രീന്‍ടെക് 3000 കോടി എന്നിങ്ങനെയും ലക്ഷ്യമിടുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജകേന്ദ്രമെന്നാണ് നിക്ഷേപപദ്ധതി സംബന്ധിച്ച് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വിവരശേഖരണ സംവിധാനത്തിന്റെ തലസ്ഥാനമായി മഹാരാഷ്ട്ര മാറുകയാണ്.

ഇന്ത്യയിലെ ഡേറ്റ സെന്ററുകളുടെ ശേഷിയുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവിമുംബൈ മേഖലയില്‍ നാലു പുതിയ ഡേറ്റ സെന്ററുകള്‍കൂടി പദ്ധതിയിടുന്നുണ്ട്. 75,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംഘവും വേള്‍ഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയില്‍വെച്ച് 10,000 കോടി രൂപയുടെ നിക്ഷേപത്തിന് കരാര്‍ ഒപ്പുവെച്ചത്.
സി. ഡാറ്റാ സെന്റേഴ്‌സ് എന്ന കമ്പനി തെലങ്കാനയില്‍ നൂതന എ.ഐ. ഡാറ്റാസെന്റര്‍ സ്ഥാപിക്കാന്‍ കരാറായി.

മുഖ്യമന്ത്രിയുടെയും സംസ്ഥാന ഐ.ടി. മന്ത്രി ശ്രീധര്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ കമ്പനി ഉന്നതോദ്യോഗസ്ഥരാണ് കരാര്‍ ഒപ്പുവെച്ചത്. ഇത് 3600 പേര്‍ക്ക് തൊഴില്‍നല്‍കും.

അതിനിടെ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്നാംദിവസവും അനേകം വന്‍കിട വ്യവസായികളും ഉന്നതോദ്യോഗസ്ഥരുമായി നിക്ഷേപത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

X
Top