കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യവീണ്ടും ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവിലസിൽവർലൈൻ പദ്ധതിരേഖയിൽ കേന്ദ്രം നിർദേശിക്കുന്ന മാറ്റങ്ങളിൽ ആകാംക്ഷയോടെ കേരളംആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

315 കോടിയുടെ വായ്പ മുൻകൂർ അടച്ച് മഹാരാഷ്ട്ര സീംലെസ്

മുംബൈ: എച്ച്‌ഡിഎഫ്‌സി ബാങ്കിലേക്ക് കുടിശ്ശികയുള്ള ഏകദേശം 315 കോടി രൂപയുടെ ദീർഘകാല വായ്പ മുൻകൂർ ആയി അടച്ചതായി മഹാരാഷ്ട്ര സീംലെസ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

യുണൈറ്റഡ് സീംലെസ് ട്യൂബുലാർ ഏറ്റെടുക്കുന്നതിനായി ആണ് 2019 ൽ എച്ച്‌ഡിഎഫ്‌സി ബാങ്കിൽ നിന്ന് ഈ ദീർഘകാല വായ്പ എടുത്തതെന്നും. മേൽപ്പറഞ്ഞ വായ്പയ്ക്ക് 10 വർഷത്തെ തിരിച്ചടവ് കാലാവധി ഉണ്ടായിരുന്നതായും കമ്പനി അറിയിച്ചു.

ലോകപ്രശസ്ത സിപിഇ സാങ്കേതികവിദ്യ ഉപയോഗിച്ച് മികച്ച ഗുണനിലവാരമുള്ള പൈപ്പുകളും ട്യൂബുകളും നിർമ്മിക്കുന്ന കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ്സ് ലിമിറ്റഡ്(എംഎസ്എൽ). പുനരുൽപ്പാദിപ്പിക്കാവുന്ന വൈദ്യുതി ഉൽപ്പാദനത്തിലേക്കും റിഗ് പ്രവർത്തനങ്ങളിലേക്കും കമ്പനി അതിന്റെ പ്രവർത്തനം വൈവിധ്യവൽക്കരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സീംലെസ് ഓഹരി 0.31 ശതമാനം ഉയർന്ന് 816.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top