ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഗൾഫ്​ പണമൊഴുക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ

തിരുവനന്തപുരം: ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്​ട്ര. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തികാവലോകന റിപ്പോർട്ടിലാണ്​ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്​.

ഗൾഫിൽ നിന്ന്​ രാജ്യത്തേക്കെത്തുന്ന മൊത്തം പണവിഹിതത്തിന്‍റെ 35.2 ശതമാനവും മഹാരാഷ്ട്രയിലേക്കാണ്​​. കേരളത്തിൽ 10.2 ശതമാനവും. റിസർവ്​ ബാങ്കിന്‍റെ അഞ്ചാം റൗണ്ട്​ റിപ്പോർട്ടിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്​ സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകൾ.

വേതന വ്യത്യാസം, വൈറ്റ്​ കോളർ കുടിയേറ്റ തൊഴിലാളികളുടെ വർധന​, മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വേതനമുള്ള അർധ-വിദഗ്​ധ തൊഴിലാളികളുടെ വരവ്​ എന്നിവയാണ്​ ഈ മാറ്റത്തിന്​ ​കാരണമായി ​റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നത്​.

മലയാളി പ്രവാസത്തിൽ കുറവ്​
നിലവിലെ പ്രവാസികൾ: 21,21,887
(2018ലെ കേരള മൈഗ്രേഷൻ സർവേ); 2016ലേക്കാൾ 1.49 ലക്ഷം കുറവ്
2013ൽ 24 ലക്ഷം
ഏറ്റവും കുറവ് എറണാകുളം
തിരിച്ചുവന്നവർ 19.25 ലക്ഷം

X
Top