ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മഹാരത്‌ന കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 22 നിശ്ചയിച്ചിരിക്കയാണ് മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍. ഓഹരിയൊന്നിന് 2.25 രൂപ അഥവാ 22.50 രൂപയാണ് കമ്പനി ലാഭവിഹിതം നിശ്ചയിച്ചിരിക്കുന്നത്. 1989 ല്‍ രൂപം കൊണ്ട പൊതുമേഖല സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്.

വിപണി മൂല്യം 157680.11 കോടി. ഊര്‍ജ്ജമേഖലയാണ് പ്രവര്‍ത്തനരംഗം.ഊര്‍ജ്ജവിതരണം, ടെലികോം, ഉപദേഷാവായുള്ള പ്രവര്‍ത്തനം തുടങ്ങിയവയാണ് വരുമാന സ്രോതസ്സുകള്‍.

മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 11067.94 കോടി രൂപയുടെ വരുമാനം നേടി. മുന്‍പാദത്തേക്കാള്‍ 3.21 ശതമാനം കൂടുതല്‍.ലാഭം 4107.11 കോടിയാക്കി ഉയര്‍ത്താനും കമ്പനിയ്ക്ക് സാധിച്ചു. 51.34 ശതമാനം ഓഹരികള്‍ സര്‍ക്കാറിന്റെ കൈവശമാണ്.

വിദേശ നിക്ഷേപകര്‍ 36.92 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ 8.45 ശതമാനം ഓഹരി പങ്കാളിത്തവും വഹിക്കുന്നു. 2023–24 സാമ്പത്തിക വര്‍ഷത്തില്‍, 8,500 കോടി രൂപ കാപക്‌സ് ഇനത്തില്‍ ചെലവഴിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. 70:30 എന്ന നിലയില്‍ ഡെബ്റ്റ് ഇക്വിറ്റി മിശ്രിതവും കമ്പനി ലക്ഷ്യം വയ്ക്കുന്നു.

അതനുസരിച്ച്, 2023–24 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന കടമെടുപ്പ് മൊത്തം കടമെടുക്കല്‍ പരിധിയായ 1,80,000 കോടിയില്‍ വരും. മൂന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍, ഇക്ര, കെയര്‍ എന്നിവ പവര്‍ഗ്രിഡിന്റെ ആഭ്യന്തര ബോണ്ടുകള്‍ക്ക് ‘മൂന്ന് എ’ ് ഗ്രേഡ് നല്‍കിയിട്ടുണ്ട്.

X
Top