ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2,637 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഏകീകൃത അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18 അധികം. 39 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ പ്രതീക്ഷിച്ചിരുന്നത്.
വരുമാനം 25 ശതമാനം ഉയര്‍ന്ന് 32,366 കോടി രൂപയായി. 28-29 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണിത്. 2023 സാമ്പത്തികവര്‍ഷത്തില്‍ 10282 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 56 ശതമാനം അധികം.ഓട്ടോമോട്ടീവിലെ വിജയകരമായ മെഗാ ലോഞ്ചുകള്‍, ഫാം എക്യുപ്‌മെന്റിലെ സ്ഥിരമായ വളര്‍ച്ച, സാമ്പത്തിക സേവനങ്ങളിലെ ശക്തമായ പ്രവര്‍ത്തന പ്രകടനം, ധനസമ്പാദനം/പങ്കാളിത്തം എന്നീ ഘടകങ്ങളാണ് നേട്ടങ്ങള്‍ക്ക് കാരണമായത്.