ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര (എംആന്റ്എം) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2773.73 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 97.6 ശതമാനം അധികം.
ഉത്പന്ന മിശ്രതവും എസ് യുവി സെഗ്മന്റിന്റെ വളര്‍ച്ചയുമാണ് ഉയര്‍ന്ന നേട്ടം പ്രാപ്തമാക്കാന്‍ സഹായിച്ചത്. സ്റ്റാന്റലോണ്‍ വരുമാനം 23 ശതമാനമുയര്‍ന്ന് 24368 കോടി രൂപയായപ്പോള്‍ ഇതര വരുമാനം 140 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 650 കോടി രൂപ.
ഇബിറ്റ 46.5 ശതമാനമയുയര്‍ന്ന് 3547 കോടി രൂപയിലെത്തിയിട്ടുണ്ട്. ഇബിറ്റ മാര്‍ജിന്‍ 12.2 ശതമാനത്തില്‍ നിന്നുമുയര്‍ന്ന് 14.6 ശതമാനം.മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വില്‍പ്പന 21 ശതമാനം ഉയര്‍ന്ന് 1.86 ലക്ഷം യൂണിറ്റാണ്.
എന്നാല്‍ ട്രാക്ടര്‍ വില്‍പ്പന 3 ശതമാനം ഇടിവ് നേരിട്ടു.1.15 ലക്ഷം യൂണിറ്റ് മാത്രമാണ് വില്‍ക്കാനായത്. ഓട്ടോമോട്ടീവ് ബിസിനസ്സ് ഇബിഐടി മാര്‍ജിന്‍ 5.3 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.