
കൊച്ചി: മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ (മഹീന്ദ്ര ഫിനാന്‍സ്) നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാനം വര്‍ധനവോടെ 513 കോടി രൂപയിലെത്തി.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 23 ശതമാനം വര്‍ധനവോടെ 1,06,339 കോടി രൂപയിലുമെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 3125 കോടി രൂപയുടെ ആകെ വരുമാനം 20 ശതമാനം വര്‍ധനവോടെ 3760 കോടി രൂപയിലും വിതരണം 12,165 കോടി രൂപയില്‍ നിന്ന് അഞ്ചു ശതമാനം വര്‍ധനവോടെ 12,741 കോടി രൂപയിലുമെത്തി.
മുച്ചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, എല്‍സിവികള്‍, ചെറിയ എല്‍സിവികള്‍ എന്നിവയ്ക്ക് വായ്പ നല്‍കുന്ന അഞ്ചു മുന്‍നിര എന്‍ബിഎഫ്സികളില്‍ ഒന്നാണ് മഹീന്ദ്ര ഫിനാന്‍സ്.
ട്രാക്ടര്‍ രംഗത്തെ മുന്‍നിര വായ്പാ ദാതാവുമാണ് കമ്പനി. പ്രീ ഓണ്‍ഡ് വാഹന മേഖലയിലും കമ്പനിക്കു ശക്തമായ സാന്നിധ്യമുണ്ട്.