ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ‘സിയോ’ അവതരിപ്പിച്ച് മഹീന്ദ്ര

കൊച്ചി: പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വൈദ്യുത വാഹനമായ മഹീന്ദ്ര സിയോ അവതരിപ്പിച്ചു.

വൈദ്യുത വാഹനത്തിന്റെ പാരിസ്ഥിതിക നേട്ടങ്ങള്‍ ഉയർത്തുന്ന സീറോ എമിഷൻ ഓപ്ഷൻ എന്ന അർത്ഥത്തിലാണ് ‘സിയോ ‘ എന്ന് പേരിട്ടത്.

രണ്ട് വേരിയൻറുകളില്‍ ലഭിക്കുന്ന സിയോയ്ക്ക് 7.52 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറും വില.
മികച്ച ഊർജക്ഷമതയും, ഉയർന്ന റേഞ്ചും അതിവേഗ ചാർജിംഗും ഉറപ്പാക്കുന്ന 300 പ്ളസ് വി. ഹൈവോള്‍ട്ടേജ് ആർക്കിടെക്ചറാണ് സിയോയ്ക്കുള്ളത്.

160 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചുണ്ട്. 60 മിനിറ്റ് ഫാസ്റ്റ് ചാർജിംഗില്‍ 100 കിലോമീറ്റർ സഞ്ചരിക്കാം. 30 കിലോവാട്ട് പവറും 114 എൻ.എം. ടോർക്കും നല്‍കുന്ന മോട്ടോറാണ് കരുത്ത്. എ.ഐ.എസ്. 038 ഹൈവോള്‍ട്ടേജ് ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് സിയോയിലെ ലിക്വിഡ്കൂള്‍ഡ് ബാറ്ററി പായ്ക്ക്.

സുരക്ഷക്കായി നെമോ ഡ്രൈവർ ആപ്പ്, നെമോ ഫ്ളീറ്റ് മാനേജ്‌മെന്റ് സിസ്റ്റം ആപ്പ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, കാല്‍ നടയാത്രക്കാരെ കൂട്ടിയിടിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് തുടങ്ങിയ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന എ.ഐ ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ്‌ ഗോ ടാഫിക്കിനുള്ള ക്രീപ്പ് ഫംഗ്ഷൻ എന്നിവയാണ് മറ്റു സവിശേഷതകള്‍.

മഹീന്ദ്ര സിയോ വില

  • എഫ്.എസ്.ഡിവി 1 വേരിയന്ന് 7.52 ലക്ഷം രൂപ
  • വി 2 വേരിയന്റ് 7.69 ലക്ഷം രൂപ
  • ഡെലിവറി വാൻ വി 1 വേരിയന്റ് 7.82 ലക്ഷം രൂപ
  • വി 2 വേരിയൻറിന് 7.99 ലക്ഷം രൂപ

X
Top