മുംബൈ: ഇന്ത്യയിലുടനീളം വ്യാവസായിക, ലോജിസ്റ്റിക്‌സ് റിയൽ എസ്റ്റേറ്റ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരു സംയുക്ത സംരംഭ പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ ഒരുങ്ങി മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്. ഇതിനായി കമ്പനി ആക്‌റ്റിസുമായി കരാറിൽ ഏർപ്പെട്ടതായി മഹീന്ദ്ര ലൈഫ്‌സ്‌പേസ് അറിയിച്ചു.
സംയുക്ത സംരംഭ പ്ലാറ്റ്‌ഫോമിന് കീഴിൽ രണ്ട് മഹീന്ദ്ര വേൾഡ് സിറ്റികളിലായി 100 ഏക്കർ വരെ ഭൂമി കമ്പനികൾ ഏറ്റെടുക്കും. ആവശ്യമായ അനുമതികൾക്ക് വിധേയമായി ഇവിടെ രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള പദ്ധതി നടപ്പിലാക്കും.
ഒരു മുൻനിര റിയൽ എസ്റ്റേറ്റ് സൊല്യൂഷൻ പ്രൊവൈഡറായി മാറുകയെന്ന ലക്ഷ്യത്തോടെ, സംയുക്ത സംരംഭം ഒരേസമയം ഇന്ത്യയിലുടനീളമുള്ള പ്രധാന വിപണികളിൽ മറ്റ് ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് സൈറ്റുകൾ ഏറ്റെടുക്കുകയും വികസിപ്പിക്കുകയും ചെയ്യും.
ആദ്യ വർഷത്തിൽ ബിസിനസിനായി കണക്കാക്കുന്നു മൊത്തം നിക്ഷേപം 2,200 കോടി രൂപയാണ്. ഈ ജെവിയിൽ ആക്റ്റിസിന് ഭൂരിപക്ഷം ഓഹരിയും, മഹീന്ദ്ര ലൈഫ്‌സ്‌പേസിന് കാര്യമായ ന്യൂനപക്ഷവും ഉണ്ടായിരിക്കും.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് (MLDL) ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് വികസന കമ്പനികളിലൊന്നാണ്. റെസിഡൻഷ്യൽ പ്രോജക്ടുകളുടെ വികസനത്തിലും സംയോജിത നഗരങ്ങൾ, വ്യാവസായിക ക്ലസ്റ്ററുകൾ പോലുള്ള വലിയ ഫോർമാറ്റുകൾ വികസിപ്പിക്കുന്നതിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.
ഈ നീക്കത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 1.24% മുന്നേറി 478.40 രൂപയിലെത്തി.