കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലീസിംഗ് ബിസിനസിൽ നിന്ന് 500 കോടിയുടെ വരുമാനം ലക്ഷ്യമിട്ട് മഹീന്ദ്ര ലൈഫ്‌സ്‌പേസ്

മുംബൈ: മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലീസിംഗ് ബിസിനസിൽ നിന്ന് 500 കോടി രൂപയുടെ വാർഷിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസറായ രാജാറാം പൈ പറഞ്ഞു.

കഴിഞ്ഞ പാദത്തിൽ ലീസിംഗ് ബിസിനസിൽ കമ്പനി മികച്ച വളർച്ച രേഖപ്പെടുത്തിയിരുന്നു. കമ്പനിക്ക് നിലവിൽ ചെന്നൈ, ജയ്പൂർ എന്നിവിടങ്ങളിൽ വ്യവസായ പാർക്കുകളുണ്ട്. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനി 22.3 ഏക്കർ ഒമ്പത് കമ്പനികൾക്കായി പാട്ടത്തിന് നൽകി കൊണ്ട് 68 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ ലീസിംഗ് ബിസിനസ്സ് വരുമാനം നേടാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും, ആ നാഴികക്കല്ല് കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും രാജാറാം പൈ പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ലീസിംഗ് ബിസിനസ്സ് വരുമാനം 298 കോടി രൂപയായിരുന്നു.

ഇന്ത്യയിലുടനീളം വ്യാവസായിക, ലോജിസ്റ്റിക് റിയൽ എസ്റ്റേറ്റ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഒരു സംയുക്ത സംരംഭ പ്ലാറ്റ്‌ഫോം സ്ഥാപിക്കാൻ കമ്പനി അടുത്തിടെ സുസ്ഥിര ഇൻഫ്രാസ്ട്രക്ചറിലെ ആഗോള നിക്ഷേപകരായ ആക്‌റ്റിസുമായി ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. കമ്പനി പാർപ്പിട, വ്യവസായിക പദ്ധതികളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്.

X
Top