മുംബൈ: മഹീന്ദ്ര ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ബിസിനസായ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് (MLDL) 2022 സെപ്തംബർ പാദത്തിൽ 7.7 കോടി രൂപയുടെ അറ്റ നഷ്ട്ടം രേഖപ്പെടുത്തി.
ഈ പാദത്തിലെ കമ്പനിയുടെ ഏകീകൃത മൊത്ത വരുമാനം ഒരു വർഷം മുൻപത്തെ 65.7 കോടി രൂപയിൽ നിന്ന് 73.8 കോടി രൂപയായി കുറഞ്ഞു. ഒന്നാം പാദത്തിൽ ഇത് 117.3 കോടി രൂപയായിരുന്നു. കൂടാതെ അവലോകന കാലയളവിൽ മഹീന്ദ്ര ലൈഫ്‌സ്‌പേസ് 399 കോടി രൂപയുടെ വിൽപ്പന വരുമാനം നേടി. ഇതോടെ അർദ്ധ വർഷത്തിലെ വിൽപ്പന വരുമാനം 1,000 കോടി കടന്നു.
കമ്പനിയുടെ വ്യാവസായിക ലീസിംഗ് ശക്തമായ വേഗത നിലനിർത്തിയതായി മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അരവിന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, 2021 ആദ്യ പകുതിയിലെ 7.4 കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഡെവലപ്പർ 67.7 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി 0.41 ശതമാനത്തിന്റെ നേരിയ നഷ്ടത്തിൽ 405.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.