രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവിന്റെ 2.17 ശതമാനം ഓഹരി വിറ്റ് എം&എം

മുംബൈ: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവിന്റെ 2.17 ശതമാനം ഓഹരികൾ വിറ്റ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എംസിഐഇയുടെ ഓഹരി മൂലധനത്തിന്റെ 2.173 ശതമാനം വരുന്ന 82,42,444 ഇക്വിറ്റി ഓഹരികളാണ് എം&എം വിറ്റത്.

ഓഹരിയൊന്നിന് ശരാശരി 285 രൂപ നിരക്കിലാണ് വിൽപ്പന നടന്നതെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു. വിൽപ്പനയെത്തുടർന്ന്, എംസിഐഇയിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം അതിന്റെ ഓഹരി മൂലധനത്തിന്റെ 11.427 ശതമാനത്തിൽ നിന്ന് 9.254 ശതമാനം ആയി കുറഞ്ഞു.

ഫോർജിംഗ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആഗോള കമ്പനിയാണ് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്. ഓട്ടോമോട്ടീവ്, കൃഷി, റെയിൽവേ, ഖനനം, നിർമ്മാണം, മറ്റ് വ്യവസായങ്ങൾ എന്നിവയ്‌ക്കായി ലോകോത്തര നിലവാരത്തിലുള്ള യന്ത്രവൽകൃതവുമായ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ കമ്പനി ശ്രദ്ധ കേന്ദ്രികരിക്കുന്നു.

X
Top