Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എക്കാലത്തെയും മികച്ച പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി മഹീന്ദ്ര

മുംബൈ: കമ്പനിയുടെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കുള്ള ശക്തമായ ഡിമാൻഡിന്റെ പിൻബലത്തിൽ സെപ്റ്റംബറിൽ എക്കാലത്തെയും ഉയർന്ന പ്രതിമാസ മൊത്ത വിൽപ്പന രേഖപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ മാസം കമ്പനി 64,486 വാഹനങ്ങളാണ് വിറ്റത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കുതിപ്പാണ് കമ്പനി രേഖപ്പെടുത്തിയത്. 2021 സെപ്റ്റംബറിൽ മൊത്തം 28,112 യാത്രാ, വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയാണ് മഹീന്ദ്ര നടത്തിയത്.

കൂടാതെ സെപ്റ്റംബറിൽ കമ്പനി സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയായ 34,262 യൂണിറ്റ് രേഖപ്പെടുത്തി. എസ്‌യുവികളുടെ മൊത്തത്തിലുള്ള ജനപ്രീതിയും കമ്പനിയുടെ ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾക്കുള്ള ശക്തമായ ഡിമാൻഡും റെക്കോർഡ് വിൽപ്പനയിലേക്ക് നയിച്ചതായി എം ആൻഡ് എം പ്രസിഡന്റ് (ഓട്ടോമോട്ടീവ് ഡിവിഷൻ) വീജയ് നക്രയ പറഞ്ഞു.

കമ്പനിയുടെ ഉൽപ്പന്നങ്ങളായ സ്‌കോർപിയോ-എൻ, എക്‌സ്‌യുവി700, താർ, ബൊലേറോ നിയോ, സ്‌കോർപിയോ ക്ലാസിക് എന്നിവയ്‌ക്ക് വിപണിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

X
Top