Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ശന്തനു റെഗെയെ സിഇഒ ആയി നിയമിച്ച് മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസ്

മുംബൈ: കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ശന്തനു റെഗെയെ നിയമിച്ചതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസ് അറിയിച്ചു.

2022 സെപ്തംബർ 30ന് രാജിവെച്ച രജനിഷ് അഗർവാളിന്റെ പിൻഗാമിയായാണ് റെഗെ എത്തുന്നത്. 2012ൽ ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി മഹിന്ദ്ര ഗ്രൂപ്പിൽ ചേർന്ന റീഗെ, ഇതിന് ശേഷം 2016ൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി റൂറൽ ഹൗസിംഗ് ബിസിനസ്സിലേക്ക് മാറുകയും ഗ്രാമീണ ഹൗസിംഗ് ബിസിനസ്സിനുള്ളിലെ വളർച്ചാ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.

കൂടാതെ താങ്ങാനാവുന്ന ഹൗസിംഗ് ബിസിനസ്സ് സ്ഥാപിക്കുന്നതിന് റെഗെ നേതൃത്വം നൽകിയതായി കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ നേടിയിട്ടുള്ള റെഗെ, മഹീന്ദ്ര ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് മുംബൈയിലെ മക്കിൻസി ആൻഡ് കോ, ബ്ലാക്ക്‌സ്റ്റോൺ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രാഥമികമായി ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഭവനവായ്പ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന സ്ഥാപനമാണ് മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (എംആർഎച്ച്എഫ്എൽ).

X
Top