കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി മഹീന്ദ്രയുടെ എസ്യുവികള്‍

ന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹിന്ദ്ര, തങ്ങളുടെ യാത്രയില്‍ മഹത്തായ ഒരു നാഴികക്കല്ല് പിന്നിടുന്നു. മഹീന്ദ്രയുടെ വാഹനങ്ങളായാ Thar ROXX, XUV 3XO, XUV400 എന്നിവയെല്ലാം ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത്-എന്‍സിഎപി) കീഴില്‍ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി. ഇത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ള മഹീന്ദ്രയുടെ മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയും വെളിവാക്കുന്നു.

ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടി മഹീന്ദ്രയുടെ മൂവര്‍ സംഘം. ഥാര്‍ റോക്‌സ്, 3എക്‌സ്ഒ, എക്‌സ്യുവി 400 തുടങ്ങിയ വാഹനങ്ങളുടെ സുരക്ഷയാണ് ഭാരത് ക്രാഷ് ടെസ്റ്റില്‍ പരിശോധിച്ചത്. നേരത്തെ ടാറ്റയുടെ നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, കര്‍വ്, കര്‍വ് ഇവി, പഞ്ച് ഇവി തുടങ്ങിയ വാഹനങ്ങള്‍ക്കും ക്രാഷ് ടെസ്റ്റില്‍ ഫുള്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

മഹീന്ദ്ര ഥാര്‍ റോക്‌സ്
വലിയ ആളുകളുടെ സുരക്ഷയില്‍ 32 ല്‍ 31.09 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 45 പോയിന്റും നേടിയാണ് റോക്‌സ് അഞ്ച് സ്റ്റാര്‍ നേടിയത്. ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഥാര്‍ റോക്‌സിന്റെ ബേസ് മോഡല്‍ മുതലുണ്ട്.

മഹീന്ദ്ര 3 എക്‌സ് ഒ
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 3 എക്‌സ് ഒയ്ക്ക് 32 ല്‍ 29.36 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 43 പോയിന്റും ലഭിച്ചു.

ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ 3എക്‌സ്ഒയുടെ തുടക്ക മോഡലുകള്‍ മുതലുണ്ട്.

മഹീന്ദ്ര 400 ഇവി
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ 400 ഇവി കുട്ടികളുടെ സുരക്ഷിയില്‍ 49 ല്‍ 43 മാര്‍ക്കും മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 30.38 മാര്‍ക്കും നേടി. രണ്ട് എയര്‍ബാഗുകള്‍ അടിസ്ഥാന മോഡല്‍ മുതലും സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഓപ്ഷണലായും വാഹനത്തുണ്ട്.

ഇഎസ്സി, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ മോഡലുകളിലും ലഭിക്കും.

മഹീന്ദ്രയുടെ കേരളത്തിലെ മുന്‍നിര ഡീലര്‍മാരാണ് ഇറാം മോട്ടോഴ്സ്. ഏഴ് ജില്ലകളിലായി 29 ഔട്ട്‌ലെറ്റുകള്‍ മുഖേന ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കളെ നേടാന്‍ മഹീന്ദ്രയുടെ വിശ്വസ്ത ഡീലറായ ഇറാം മോട്ടോഴ്സിന് കഴിഞ്ഞിട്ടുണ്ട്.

X
Top