ഇന്ന് മുതല്‍ നിരവധി സുപ്രധാന മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. ഫെബ്രുവരി ഒന്നിന്, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുളള കേന്ദ്രസര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ബാധകമാകും. എന്നാല്‍ അതിനുമുമ്പ് ഫെബ്രുവരിയില്‍ തന്നെ നിരവധി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും.
ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങള്‍
നിങ്ങള്‍ ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡാണ് ഉപയോഗിക്കുകയാണെങ്കില്‍ ഉപയോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. 2023 ഫെബ്രുവരി 1 മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നത് ചെലവേറിയതായിരിക്കും. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടിന് 1 ശതമാനം ഫീസ് ഈടാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.ഈ നിയമം 2023 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
എല്‍പിജി വില
എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വില എല്ലാ മാസവും ഒന്നാം തീയതിയാണ് അവലോകനം ചെയ്യുന്നത്.ഇതിന് ശേഷമാണ് ഗ്യാസ് സിലിണ്ടറുകളുടെ വില കൂടുകയോ കുറയുകയോ ചെയ്യുന്നത്.അതേസമയം ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.
വാഹനങ്ങളുടെ വില
വാഹന നിര്‍മാണ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.വര്‍ധിപ്പിച്ച വില 2023 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള വാഹനങ്ങളുടെ വില മോഡലും വേരിയന്റും അനുസരിച്ച് ശരാശരി 1.2 ശതമാനം വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
നോയിഡയില്‍ സ്‌ക്രാപ്പ് നയം നടപ്പാക്കും
സ്‌ക്രാപ്പി പോളിസിപ്രകാരം, ഗൗതം ബുദ്ധ് നഗറില്‍ ഗതാഗത വകുപ്പ് ഇപ്പോള്‍ തന്നെ കര്‍ശന നടപടി ആരംഭിച്ചിട്ടുണ്ട്.2023 ഫെബ്രുവരി 1 മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍, 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പൊളിച്ചുകളയുകയും ചെയ്യും.നേരത്തെ എന്‍ജിടിയുടെ ഉത്തരവനുസരിച്ച് ഗതാഗത വകുപ്പ് വന്‍തോതില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു.ഇനി ഈ വാഹനങ്ങള്‍ പിടികൂടി കണ്ടുകെട്ടും.
ഇന്‍ഡിഗോയുടെ പുതിയ ഫ്ലൈറ്റ്
ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി 2023 ഫെബ്രുവരി 01 മുതല്‍ ഡല്‍ഹി-ഇസ്താംബുള്‍ റൂട്ടില്‍ ബോയിംഗ് 777 വിമാനം പ്രവര്‍ത്തനമാരംഭിക്കും.
പൊതു ബജറ്റ് അവതരിപ്പിക്കും
2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള (ബജറ്റ് 2023) ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കാന്‍ പോകുന്നു.രാജ്യം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് ഇതിനെ നോക്കി കാണുന്നത്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.