മോത്തിലാല്‍ ഓസ്വാള്‍ പ്രൈവറ്റ് ഇക്വിറ്റിയും ഇന്ത്യ എസ്എംഇയും മോത്തിലാല്‍ ഓസ്വാള്‍ ഫിന്‍വെസ്റ്റും മാനേജ് ചെയ്യുന്ന ചെയ്യുന്ന ഫണ്ടുകള്‍ സിംപോളോ ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നു
കൊച്ചി: എംഒ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ് (എംഒപിഇ), ഇന്ത്യ എസ്എംഇ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, മോത്തിലാല്‍ ഓസ്വാള്‍ ഫിന്‍വെസ്റ്റ് എന്നിവ ചേര്‍ന്ന് മാനേജ് ചെയ്യുന്ന ഇന്ത്യാ ബിസിനസ് എക്‌സലന്‍സ് ഫണ്ട് – IV, രാജ്യത്തെ ഏറ്റവും വലിയ ആഡംബര, പ്രീമിയം ടൈല്‍സ് നിര്‍മാതാവായ സിംപോളോ ഗ്രൂപ്പില്‍ 66 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു. സിംപോളോ വിട്രിഫൈഡ്, നെക്‌സിയോണ്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് സിംപോളോ ഗ്രൂപ്പ്. ആദ്യ തലമുറ സംരംഭകനായ ജിതേന്ദ്ര അഘാര 2008-ല്‍ സ്ഥാപിച്ച സിംപോളോ വിട്രിഫൈഡ് ലോകത്തിലെ ഏറ്റവും വലിയ ടൈല്‍സ് നിര്‍മ്മാണ മേഖലയായ ഗുജറാത്തിലെ മോര്‍ബിയിലാണ് പ്രവര്‍ത്തിക്കുന്നത്. 1,100 ലധികം ഡീലര്‍മാരുടെ ശക്തമായ ശൃംഖലയും 50-ലധികം രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുമാണ് ഗ്രൂപ്പിനുള്ളത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 150 ദശലക്ഷം ഡോളര്‍ വിറ്റുവരവ് നേടിക്കൊണ്ടാണ് സിംപോളോയും നെക്‌സിയോണുമുള്‍പ്പെട്ട ഗ്രൂപ്പ് സംയുക്തമായി ഇന്ത്യയിലെ ടൈല്‍സ് വിപണിയുടെ പ്രീമിയം വിഭാഗത്തിലെ ജേതാവായത്.
ടൈലുകള്‍, സാനിറ്ററിവെയര്‍ എന്നിവയുടെ നിലവിലെ ഉല്‍പ്പാദന ശേഷികള്‍ വര്‍ധിപ്പിക്കാനും ലോജിസ്റ്റിക് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുമാകും പുതിയ നിക്ഷേപം പ്രധാനമായും ഉപയോഗപ്പെടുത്തുക. ഇതിനു പുറമെ സിംപോളോ ഗ്രൂപ്പിന് ഫോസെറ്റ് നിര്‍മാണത്തിലേയ്ക്ക് തിരിയാനും ഉദ്ദേശമുണ്ട്. തങ്ങളുടെ നിക്ഷേപ പങ്കാളികളായി എംഒപിഇയെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിംപോളോ ഗ്രൂപ്പ് സിഎംഡി ശ്രീ ജിതേന്ദ്ര അഘാര പറഞ്ഞു. ഉല്‍പാദന മേഖലയില്‍ ജേതാക്കളെ സൃഷ്ടിക്കുന്നതിനുള്ള എംഒപിഇയുടെ അനുഭവസമ്പത്തും അവരുടെ റിയല്‍ എസ്റ്റേറ്റ് ഫണ്ടില്‍ നിന്ന് നേടിയ വൈദഗ്ധ്യവും സിംപോളോ ഗ്രൂപ്പിനെ ഇന്ത്യയിലെ നിര്‍മ്മാണ സാമഗ്രി വ്യവസായത്തിലെ മുന്‍നിരയിലെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഒപിഇയുടെ നിക്ഷേപം ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ടൈല്‍സ് വിപണികളിലൊന്നായി ഇന്ത്യ മാറുമെന്ന തങ്ങളുടെ പ്രതീക്ഷയെ സാധൂകരിക്കുന്നതാണെന്ന് നെക്‌സിയോണ്‍ സിഇഒ ലൂക്ക മജോച്ചി പറഞ്ഞു. ഇറ്റാലിയന്‍ പങ്കാളികളുമായിച്ചേര്‍ന്ന് ശക്തവും വിശ്വസനീയവുമായ ഹൈ-എന്‍ഡ് ബ്രാന്‍ഡായ നെക്‌സിയോണ്‍ സൃഷ്ടിച്ച ജിതേന്ദ്ര അഘോരയെപ്പോലൊരു ആദ്യതലമുറ സംരംഭകനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് എംഒപിഇയുടെ എംഡിയും സിഇഒയുമായ വിശാല്‍ തുള്‍സിയാന്‍ പറഞ്ഞു. ‘വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ ടൈല്‍സ് കമ്പനിയാകാനുള്ള എല്ലാ ശരിയായ ചേരുവകളും സിംപോളോയ്ക്കുണ്ട്,’ ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ആഡംബര, പ്രീമിയം ടൈല്‍സ് വിഭാഗം ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എംഒപിഇ ഡയറക്ടര്‍ പ്രകാശ് ബാഗ്ല പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള ടൈലുകളുടെ വിഹിതം ഇന്ന് 10 ശതമാനത്തില്‍ താഴെ നിന്ന് വികസിത വിപണികളില്‍ കാണുന്നതുപോലെ 30-40 ശതമാനമായി ഉയരും. നൂതന ഡിസൈനുകള്‍, മികച്ച ഉല്‍പ്പന്ന ഗുണനിലവാരം, വ്യാപകമായ ഡീലര്‍ നെറ്റ് വര്‍ക്ക്, ബ്രാന്‍ഡ് പൊസിഷനിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിംപോളോയും നെക്‌സിയോണും ഈ വളര്‍ച്ച പിടിച്ചെടുക്കാനും ഇന്ത്യയിലെ ഒരു പ്രമുഖ കെട്ടിട നിര്‍മ്മാണ മെറ്റീരിയല്‍ ബ്രാന്‍ഡായി മാറാനും മികച്ച രീതിയില്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില് മത്സരാധിഷ്ഠിതമായ കോസ്റ്റ് ഇക്കണോമിക്‌സില് ലോകോത്തര നിലവാരമുള്ള ഉല്പ്പന്നങ്ങള് നല്കുന്നതിന് സിംപോളോയുടെ മാനേജ്‌മെന്റ് ടീം ഒരു മാനദണ്ഡം സ്ഥാപിച്ചിട്ടുണ്ടെന്ന് ഇന്ത്യ എസ്എംഇ ഇന്വെസ്റ്റ്‌മെന്റ്‌സ് സ്ഥാപകന് മിതിന് ജെയിന് പറഞ്ഞു. വാഡിയ ഗാണ്ടി & കമ്പനി, എസഡ്ബി പാര്‍ട്‌ണേഴ്‌സ്, ജെഎസ്എ അഡ്വക്കേറ്റ്‌സ് & സോളിസിറ്റേഴ്‌സ് എന്നിവരാണ് ഇടപാടിന്റെ നിയമ ഉപദേഷ്ടാക്കള്‍. മോത്തിലാല്‍ ഓസ്വാള്‍ നിക്ഷേപ ഉപദേഷ്ടാക്കള്‍ ഗ്രൂപ്പിന്റെ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഭാഗമായ പ്രൈവറ്റ് ഇക്വിറ്റി വെര്‍ട്ടിക്കലായ എംഒപിഇ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 35ലേറെ നിക്ഷേപങ്ങള്‍ നടത്തുകയും 14 എണ്ണത്തില്‍ നിന്ന പൂര്‍ണായും എക്‌സിറ്റാവുകയും ചെയ്തി്ട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രകടനമാണ് 5.7 മടങ്ങ് മള്‍ട്ടിപ്പ്ള്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റും 27.8% ക്യാപ്പിറ്റല്‍ ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണും നേടിക്കൊണ്ട് എംഒപിഇ കാഴ്ചവെച്ചത്.