ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മെയ്ക്ക് ഇൻ ഇന്ത്യയുടെ വിജയം: എംഎസ്എംഇയ്ക്ക് വലിയപങ്ക്

കൊച്ചി: മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന്റെ വിജയത്തിൽ എം.എസ്.എം.ഇകൾക്കുള്ളത് വലിയപങ്കാണെന്ന് കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മ പറഞ്ഞു.

എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിലെ തൃശൂ‌ർ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആൻഡ് ഫെസിലറ്റേഷൻ ഓഫീസും കൊച്ചി കപ്പൽശാലയും സംയുക്തമായി സംഘടിപ്പിച്ച വെൻഡർ ഡെവലപ്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെന്ന് പറഞ്ഞ മന്ത്രി നിർമ്മാണത്തിൽ പങ്കാളികളായ സംരംഭകരെയും മന്ത്രാലയത്തിന്റെ സീറോ ഡിഫക്ട് സീറോ എഫക്ട് പ്രകാരം ഗോൾഡ് സിൽവർ സർട്ടിഫിക്കറ്റ് ലഭിച്ചവരെയും ആദരിച്ചു.

ഹൈബി ഈഡൻ എം.പി, പ്രതിരോധ മന്ത്രാലയ ഉപദേഷ്ടാവ് ലഫ്.ജനറൽ വനോദ് ഖണ്ടാരെ, കയർ ബോർഡ് ചെയർമാൻ ഡി.കുപ്പുരാമു, എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടർ പ്രകാശ് ജി.എസ്, സിഡ്ബി ഡി.ജി.എം കെ.വി.കാർത്തികേയൻ, കൊച്ചി കപ്പൽശാല ചീഫ് ജനറൽ മാനേജർ എസ്.ഹരികൃഷ്ണൻ, ശ്രീജിത്ത് കെ.നാരായണൻ എന്നിവർ സംസാരിച്ചു.

X
Top