Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

131.2 മില്യൺ ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി മേക്ക്‌മൈട്രിപ്പ്

മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ ഓൺലൈൻ ട്രാവൽ ഏജൻസിയായ മേക്ക്‌മൈട്രിപ്പ് ലിമിറ്റഡിന്റെ ക്രമീകരിച്ച പ്രവർത്തന ലാഭം രണ്ട് മടങ്ങ് വർധിച്ച് 15.1 മില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6.6 മില്യൺ ഡോളറായിരുന്നു. അതേപോലെ അവലോകന കാലയളവിൽ കമ്പനിയുടെ നഷ്ട്ടം 6.7 മില്യൺ ഡോളറായി കുറഞ്ഞു.

സെപ്തംബർ പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം മുൻവർഷത്തെ 67.4 മില്യൺ ഡോളറിൽ നിന്ന് 131.2 മില്യൺ ഡോളറായി കുതിച്ചുയർന്നു. രണ്ടാം പാദത്തിലെ മൊത്തം ബുക്കിംഗ് 1,541.7 മില്യൺ ഡോളറാണെന്ന് നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്ത കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

പ്രസ്തുത കാലയളവിൽ കമ്പനിയുടെ എയർ ടിക്കറ്റിംഗ് വരുമാനം 86 ശതമാനം വർധിച്ച് 39.6 മില്യൺ ഡോളറായപ്പോൾ, ഹോട്ടലുകളുടെയും പാക്കേജുകളുടെയും വരുമാനം 68.2 മില്യൺ ഡോളറായും ബസ് ടിക്കറ്റിംഗ് വരുമാനം 16.1 മില്യൺ ഡോളറായും മെച്ചപ്പെട്ടു. കൂടാതെ മറ്റ് വരുമാനം 70 ശതമാനം വർധിച്ച് 7.3 മില്യൺ ഡോളറായി ഉയർന്നു.

2000-ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ ഓൺലൈൻ ട്രാവൽ കമ്പനിയാണ് മേക്ക്‌മൈട്രിപ്പ്. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എയർലൈൻ ടിക്കറ്റുകൾ, ആഭ്യന്തര, അന്തർദേശീയ അവധിക്കാല പാക്കേജുകൾ, ഹോട്ടൽ റിസർവേഷനുകൾ, റെയിൽ, ബസ് ടിക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഓൺലൈൻ യാത്രാ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.

X
Top