2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ജിയോയ്ക്ക് പിന്നാലെ മൊബൈൽ താരിഫ്‌ നിരക്കുയർത്തി എയര്‍ടെൽ

ന്യൂഡൽഹി: എതിരാളിയായ റിലയന്‍സ് ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ ഭാരതി എയര്‍ടെല്ലും മാബൈല്‍ താരിഫുകളില്‍ 10-21 ശതമാനം വര്‍ധന പ്രഖ്യാപിച്ചു.

ജൂലൈ 3 മുതല്‍ മൊബൈല്‍ താരിഫുകളിലെ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ പ്രസ്താവനയില്‍ അറിയിച്ചു.

”സാമ്പത്തീക വെല്ലുവിളി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭാരം ഇല്ലാതാക്കാന്‍ എന്‍ട്രി ലെവല്‍ പ്ലാനുകളില്‍ വളരെ മിതമായ നിരക്ക് വര്‍ധനവ് മാത്രമേയുള്ളുവെന്ന് (പ്രതിദിനം 70 പൈസയില്‍ താഴെ) ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന്’ സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം സ്ഥാപനം അറിയിച്ചു.

ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മോഡല്‍ പ്രാപ്തമാക്കുന്നതിന് മൊബൈല്‍ ശരാശരി വരുമാനം ഓരോ ഉപയോക്താവിനും (എആര്‍പിയു) 300 രൂപയ്ക്ക് മുകളിലായിരിക്കണമെന്ന് ഭാരതി എയര്‍ടെല്‍ പറഞ്ഞു.

അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകളില്‍, എയര്‍ടെല്‍ ബോള്‍പാര്‍ക്ക് ശ്രേണിയില്‍ ഏകദേശം 11 ശതമാനം താരിഫ് ഉയര്‍ത്തി. അതിനനുസരിച്ച് നിരക്കുകള്‍ 179 രൂപയില്‍ നിന്ന് 199 രൂപയായി പരിഷ്‌ക്കരിച്ചു. 455 രൂപയില്‍ നിന്ന് 509 രൂപയായി; 1,799 മുതല്‍ 1,999 രൂപ വരെ.

പ്രതിദിന ഡാറ്റാ പ്ലാന്‍ വിഭാഗത്തില്‍ 479 രൂപയുടെ പ്ലാന്‍ 579 രൂപയായി (20.8 ശതമാനം വര്‍ധനവ്) ഉയര്‍ത്തി.

പത്താമത്തെ സ്‌പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള മൊബൈല്‍ താരിഫ് വര്‍ധന.

X
Top