ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

750 കോടിയുടെ നിക്ഷേപമിറക്കാൻ മലബാർ ഗോൾഡ്

കൊച്ചി: ഏറ്റവും വലിയ ജൂവലറി റീട്ടെയിൽ ശൃംഖലകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് തെലങ്കാനയിൽ 750 കോടി രൂപ മുതൽമുടക്കിൽ ആഭരണ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തറക്കല്ലിട്ടു.

രംഗറെഡ്ഡി ജില്ലയിൽ 3.7 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ യൂണിറ്റിന് പ്രതിവർഷം 10 ടൺ സ്വർണാഭരണങ്ങളും 1.5 ലക്ഷം കാരറ്റ് ഡയമണ്ട് ആഭരണങ്ങളും നിർമ്മിക്കാനുള്ള ശേഷിയുണ്ടാകും. 180 ടൺ വാർഷിക ശേഷിയുള്ള ആധുനിക സ്വർണ ശുദ്ധീകരണശാലയും ഇവിടെയുണ്ടാകും.

സ്വർണ്ണം, വജ്രങ്ങൾ, വിലയേറിയ രത്നങ്ങൾ, പ്ലാറ്റിനം, അൺകട്ട് ഡയമണ്ട് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ആഭരണങ്ങൾ നിർമ്മാണ കേന്ദ്രം പുറത്തിറക്കും. 2.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന യൂണിറ്റിൽ ജീവനക്കാർക്കുള്ള താമസ സൗകര്യത്തിന് പുറമെ നൈപുണ്യ വികസന കേന്ദ്രം, ഡിസൈൻ സ്റ്റുഡിയോ, ഗവേഷണ വികസന കേന്ദ്രം എന്നിവയും ഉണ്ടായിരിക്കും. ഓട്ടോമേറ്റഡ് വെയർഹൗസിങ് സൗകര്യവും ഇതിലുണ്ടാകും.

ഈ സൗകര്യം ഏകദേശം 2,750 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലബാർ ഗോൾഡിന് തെലങ്കാനയിൽ 17 റീട്ടെയിൽ ഷോറൂമുകളും 1000-ലധികം തൊഴിലാളികളുമുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 60 ഷോറൂമുകളും വിദേശത്ത് 37 ഷോറൂമുകളും ആരംഭിക്കാനാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പദ്ധതി. കൂടാതെ 2025 സാമ്പത്തിക വർഷത്തോടെ 75,000 കോടി രൂപയിൽ കൂടുതൽ വരുമാനം നേടുന്ന ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിലർ ആകാൻ കമ്പനി പദ്ധതിയിടുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം സ്ഥാപനം 30,000 കോടി രൂപയുടെ വിറ്റുവരവ് നേടി, അടുത്ത സാമ്പത്തിക വർഷം 45,000 കോടി രൂപയുടെ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്.

X
Top