ബജറ്റിൽ റെയിൽവേയുടെ പ്രതീക്ഷയെന്ത്?സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്

റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ദേശീയതലത്തിൽ മ്യൂച്വൽഫണ്ടുകളിലേക്കുള്ള നിക്ഷേപമൊഴുക്ക് സെപ്റ്റംബറിൽ കുത്തനെ ഇടിഞ്ഞിട്ടും ട്രെൻഡിനെതിരെ നീന്തി മലയാളികളുടെ മുന്നേറ്റം. ദേശീയതലത്തിൽ മ്യൂച്വൽഫണ്ട് സ്കീമുകളിൽ നിന്ന് കഴിഞ്ഞമാസം 71,​114 കോടി രൂപ പിൻവലിക്കപ്പെട്ടു.

ഓഗസ്റ്റിൽ 1.1 ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിയശേഷമാണ് സെപ്റ്റംബറിലെ തിരിച്ചടി. എന്നാൽ,​ മ്യൂച്വൽഫണ്ട് സ്കീമുകളിലെ മലയാളികളുടെ നിക്ഷേപം കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന രേഖപ്പെടുത്തി.

മ്യൂച്വൽഫണ്ടിലെ ലിക്വിഡ്/ഡെറ്റ് (കടപ്പത്രം)​ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും കഴിഞ്ഞമാസം മലയാളികളുടെ നിക്ഷേപം വ‌‌ർധിച്ചു. കേരളത്തിൽ നിന്നുള്ള മൊത്തം നിക്ഷേപമൂല്യം (എയുഎം)​ 84,​743.26 കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി)​ കണക്കുകൾ വ്യക്തമാക്കുന്നു.

ജൂലൈയിൽ 78,​411 കോടി രൂപയും ഓഗസ്റ്റിൽ 81,​812 കോടി രൂപയുമായിരുന്നു ഇത്.

ദേശീയതലത്തിലും കഴിഞ്ഞമാസം ലിക്വിഡ്/ഡെറ്റ് ഫണ്ടുകളിൽ നിന്നാണ് നിക്ഷേപം കൊഴിഞ്ഞത്.
ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർ‌‌ഡ് തകർത്ത് കൂടുകയാണ്. 10 വർഷം മുമ്പ് കേരളത്തിൽ നിന്നുള്ള ആകെ എയുഎം 8,​400 കോടി രൂപയായിരുന്നു. 2019ൽ ഇത് 25,​000 കോടി രൂപ കടന്നു.

2024 ജനുവരിയിൽ എയുഎം 61,​000 കോടി രൂപ ഭേദിച്ചു. കോവിഡിന് ശേഷമാണ് നിക്ഷേപത്തിലെ കുതിച്ചുകയറ്റം. കഴിഞ്ഞവ‌ർഷം സെപ്റ്റംബറിലെ എയുഎം 56,​131 കോടി രൂപയായിരുന്നു. അതായത്,​ ഒരു വർഷത്തിനിടെ വളർച്ച 28,​612 കോടി രൂപ.

മ്യൂച്വൽഫണ്ടിലെ ഓഹരി (ഇക്വിറ്റി)​ അധിഷ്ഠിത ഫണ്ടുകളോടാണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടം. സെപ്റ്റംബറിലെ കണക്കുപ്രകാരമുള്ള മൊത്തം നിക്ഷേപത്തിൽ 64,​443.25 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്. ഓഗസ്റ്റിൽ ഇത് 61,​292 കോടി രൂപയായിരുന്നു.

കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ നിക്ഷേപം ഓഗസ്റ്റിലെ 5,​573.08 കോടി രൂപയിൽ നിന്ന് 5,​000.07 കോടി രൂപയായി കുറഞ്ഞു. കടപ്പത്രാധിഷ്ഠിതമായ മറ്റ് നിക്ഷേപങ്ങളിലെ (Othet Debt Oriented) നിക്ഷേപവും 6,​556.96 കോടി രൂപയിൽ നിന്ന് 6,​501.13 കോടി രൂപയിലേക്ക് നേരിയതോതിൽ താഴ്ന്നു.

എന്നാൽ,​ വിദേശ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട്സ് നിക്ഷേപം 376.83 കോടി രൂപയിൽ നിന്ന് 381.55 കോടി രൂപയായി. ഗോൾഡ് ഇടിഎഫ് നിക്ഷേപം 204.20 കോടി രൂപയിൽ നിന്ന് 213.75 കോടി രൂപയിലെത്തി. മറ്റ് ഇടിഎഫ് നിക്ഷേപങ്ങൾ 1,​086.01 കോടി രൂപയിൽ നിന്നുയർന്ന് 1,​094.48 കോടി രൂപയായി.

ഭൂമി,​ സ്വർണം. എഫ്ഡി,​ ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി,​ മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങിയിട്ടുണ്ട്.

എസ്ഐപി സംബന്ധിച്ച അവബോധം വർധിച്ചതും റിസ്കിന് വിധേയമാണെങ്കിലും ഓഹരികളും മ്യൂച്വൽഫണ്ടുകളും താരതമ്യേനെ മെച്ചപ്പെട്ട നേട്ടം (റിട്ടേൺ)​ നൽകുന്നതുമാണ് ഇതിന് പിന്നിൽ.

മൊബൈൽ ആപ്പുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം നടത്താമെന്നതും സ്വീകാര്യത ഉയർത്തുന്നു.

X
Top