നെടുമ്പാശേരി: മലേഷ്യൻ ദേശീയ വിമാനക്കമ്പനിയായ മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്നു സർവീസ് പുനരാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.35ന് ക്വലാലംപുരിൽ നിന്നു കൊച്ചിയിൽ എത്തുന്ന വിമാനം പിറ്റേന്ന് പുലർച്ചെ 12.35ന് മടങ്ങും.
നിലവിൽ എയർ എഷ്യ, മലിൻഡോ എയർലൈനുകൾ കൊച്ചി-ക്വലാലംപുർ സർവീസ് നടത്തുന്നുണ്ട്. മലേഷ്യ എയർലൈൻസ് പ്രവർത്തനം തുടങ്ങിയതോടെ പ്രതിവാരം കൊച്ചിയിൽ നിന്ന് ക്വലാലംപുരിലേക്കുള്ള സർവീസുകൾ 20 ആയി.
സിയാൽ രാജ്യാന്തര ടെർമിനലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ സി. ദിനേശ് കുമാർ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, മലേഷ്യ എയർലൈൻസ് മാനേജർ ഷജീർ സുൽത്താൻ, മാനേജർ മാത്യൂ തോമസ് എന്നിവർ പങ്കെടുത്തു.