
മലേഷ്യ : ഡിസംബർ 1 മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ 30 ദിവസം വരെ മലേഷ്യയിൽ താമസിക്കാൻ അനുമതി നൽകി പ്രധാനമന്ത്രി അൻവർ ഇബ്രാഹിം.
പുത്രജയയിൽ നടന്ന പീപ്പിൾസ് ജസ്റ്റിസ് പാർട്ടിയുടെ വാർഷിക കോൺഗ്രസിൽ അൻവർ പറഞ്ഞു. ഇത് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ പൗരന്മാർക്കൊപ്പം ചൈനീസ് പൗരന്മാർക്കും ഡിസംബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള” വിനോദ സഞ്ചാരികളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വർഷം വിസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ അൻവർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ യാത്രക്കാർക്ക് സ്വാഗതാർഹമായ നീക്കത്തിൽ, തായ്‌ലൻഡും ശ്രീലങ്കയും അടുത്തിടെ വിസ ഇളവുകൾ പ്രഖ്യാപിച്ചു.ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ഉൾക്കൊള്ളുന്ന വിസ രഹിത പ്രവേശന സംരംഭത്തിൽ ശ്രീലങ്കയും ഒക്ടോബറിൽ ചേർന്നു.