ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബോണസ് ഓഹരി വിതരണത്തിനൊരുങ്ങി സ്‌മോള്‍ക്യാപ്പ് കമ്പനി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌മോള്‍ക്യാപ്പ് ഫിനാന്‍സ് കമ്പനി ചോയ്‌സ് ഇന്റര്‍നാഷണല്‍. 1:1 അനുപാതത്തിലാണ് ഇഷ്യു. ബോണസ് ഓഹരി വിതരണത്തോടെ മൊത്തം അടച്ചു തീര്‍ത്ത മൂലധനം 99,51,20,000 രൂപയാകും.

നിലവിലിത് 49,75,60,000 രൂപയാണ്. 10 രൂപ മുഖവിലയുള്ള 49,75,60,000 രൂപയുടെ ഓഹരികളാണ് ബോണസായി നല്‍കുക. റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. ഒക്ടോബര്‍ 3 ഓടെ ബോണസ് ഓഹരി വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

വെള്ളിയാഴ്ച 432.50 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 2022 ല്‍ 43.57 ശതമാനം ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് ചോയ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്.

X
Top