Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കേരള താളി ഹെയർ കെയർ ശ്രേണി അവതരിപ്പിച്ച് മാമാഎർത്ത്

കൊച്ചി: പുതിയ കേരള താളി ഹെയർ കെയറിൻ്റെ ശ്രേണി പുറത്തിറക്കി മാമാഎർത്ത്. കേരളത്തിൻ്റെ സമ്പന്നവും പ്രകൃതിദത്തവുമായ സാംസ്കാരിക പൈതൃകത്തിനുള്ള ആദരവായ ശ്രേണി, സമഗ്രമായ മുടി സംരക്ഷണത്തിൽ പ്രകൃതിയുടെ ഏറ്റവും മികച്ച നന്മകൾ ഒരുമിച്ച് കൊണ്ടുവരുന്നു. പരമ്പരാഗത കേരള താളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വൈവിധ്യമാർന്നതും പോഷകപ്രദവുമായ ചേരുവകളുടെ സമന്വയമാണ് പുതിയ ഹെയർ കെയർ ശ്രേണി. കേശസംരക്ഷണത്തിൽ കാലാകാലങ്ങളായി പരീക്ഷിച്ച് പേരുകേട്ട ചെമ്പരത്തി, ഷിക്കക്കൈ, നെല്ലിക്ക എന്നിവ പോലെയുള്ള പ്രകൃതിദത്ത ചേരുവകളോടെയാണ് ഈ ശ്രേണി തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നതോടൊപ്പം, കരുത്തും തിളക്കവും നൽകി മുടി വർദ്ധിപ്പിക്കുന്നതിനാണ് ഈ ശേഖരം തയ്യാറാക്കിയിരിക്കുന്നത്. മൾട്ടിനാഷണൽ കമ്പനികൾ പലപ്പോഴും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിവിധ രാജ്യങ്ങൾക്കനുസൃതമായി തയ്യാറാക്കുന്ന വിപണിയിൽ, ഇന്ത്യൻ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാമാഎർത്ത് എന്ന് ഹൊനാസ കൺസ്യൂമർ ലിമിറ്റഡിൻ്റെ സഹസ്ഥാപകനും ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ഗസൽ അലഗ് പറഞ്ഞു.

X
Top