കൊച്ചി: മമത മെഷിനറി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‌പന (ഐ.പി.ഒ) ഡിസംബർ 19 മുതല്‍ 23 വരെ നടക്കും. പ്രമോട്ടർമാരുടെ 7,382,340 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 230 രൂപ മുതല്‍ 243 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 61 ഇക്വിറ്റി ഓഹരികള്‍ക്കും തുർന്ന് 61 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
ഓഹരികള്‍ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. ബീലൈൻ ക്യാപിറ്റല്‍ അഡ്‌വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ.