Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

മണപ്പുറം ഫിനാന്‍സിന്റെ അനുബന്ധ സ്ഥാപനം ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഐപിഒയ്ക്ക്

കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫര്‍)യ്‌ക്കൊരുങ്ങുന്നു. 1,500 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. അനുബന്ധ ജോലികള്‍ ആരംഭിച്ചതായും ജെഎം ഫിനാന്‍ഷ്യല്‍, നൊമുറ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ എന്നീ 3 നിക്ഷേപ ബാങ്കുകളെ ഇതിനായി ചുമതലപ്പെടുത്തിയതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

കേരളം ആസ്ഥാനമായ മണപ്പുറം, 2015 ലാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ ഭൂരിപക്ഷം ഓഹരികളും ഏറ്റെടുത്തത്. ചെന്നൈ ആസ്ഥാനമായ സ്ഥാപനമാണ് ആശിര്‍വാദ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 10,040.89 കോടി രൂപയുടെ എയുഎമ്മും (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 218.13 കോടി രൂപയുടെ നികുതിയ്ക്ക് ശേഷുള്ള ലാഭവും രേഖപ്പെടുത്തി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയ്ക്ക് ശേഷമുള്ള ലാഭം 15 കോടി രൂപമാത്രമായിരുന്നു. 3.2 ദശലക്ഷം ഉപഭോക്താക്കളും 15784 ജീവനക്കാരുമുണ്ട്. മൊത്തം 19248 കോടി രൂപയുടെ വായ്പ വിതരണമാണ് നടത്തിയത്

22 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിധ്യമുള്ള കമ്പനിയ്ക്ക് 1684 ശാഖകളുണ്ട്.

X
Top