Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

മംഗളൂരു- കോട്ടയം പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

കോട്ടയം: മംഗളൂരു റൂട്ടിൽ ആഴ്ചാവസാനം അനുവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ മംഗളൂരു-കോട്ടയം ട്രെയിന് സർവീസ് ആരംഭിച്ചു. ഏഴ് സർവീസാണ് ആകെയുള്ളത്.

ട്രെയിന് നമ്പര് 06075 മംഗളൂരു സെൻട്രൽ- കോട്ടയം ട്രെയിന് സർവീസ് മംഗളൂരുവിൽനിന്ന് ശനിയാഴ്ച രാവിലെ 10.30-ന് തുടങ്ങും. രാത്രി 7.30-ന് കോട്ടയത്ത് എത്തും. ഇനി ഏപ്രിൽ 27, മേയ് നാല്, 11, 18, 25, ജൂൺ ഒന്ന് എന്നീ ദിവസങ്ങളിലാണ് സർവീസ്.

മടക്ക ട്രെയിനായ 06076 കോട്ടയം-മംഗളൂരു സ്പെഷ്യൽ ട്രെയിന് രാത്രി 9.45-ന് കോട്ടയത്തുനിന്ന് തിരിക്കും. പിറ്റേന്ന് വെളുപ്പിനെ 6.55-ന് മംഗലാപുരത്ത് എത്തും.

ആകെ ഏഴ് സർവീസാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ടൗൺ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.

X
Top