മുംബൈ: ഫാര്‍മ മേഖലയിലെ എക്കാലത്തേയും വലിയ ഐപിഒകള്‍ക്കൊന്നിന് കളമൊരുങ്ങുന്നു. മാന്‍കൈന്‍ഡ് ഫാര്‍മയാണ് 700 മില്ല്യണ്‍ ഡോളറിലധികം പ്രാഥമിക വിപണിയിലൂടെ സമാഹരിക്കുന്നത്. ജനകീയ ഗര്‍ഭ നിരോധന ഉറ ബ്രാന്‍ഡായ മാന്‍ഫോഴ്‌സ് കോണ്ടംസിന്റെ നിര്‍മ്മാതാക്കളാണ് മാന്‍കൈന്‍ഡ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന ബ്രാന്‍ഡാണ് മാന്‍ഫോഴ്‌സ്. ക്രിസ്‌ക്യാപിറ്റലിന്റെ പിന്തുണയുള്ള മാന്‍കൈന്‍ഡ് ഫാര്‍മ ഐപിഒയ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് (ഡിആര്‍എച്ച്പി) സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡി (സെബി) ന് മുന്‍പാകെ സമര്‍പ്പിച്ചു. 2020 ല്‍ 869 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ച ഗ്ലാന്‍ഡ് ഫാര്‍മയുടേതാണ് ഫാര്‍മമേഖലയില്‍ നടന്ന വലിയ ഐപിഒ
മികച്ച മാര്‍ജിനായി ഒടിസി ഉത്പന്നങ്ങള്‍ വികസിപ്പിക്കാനാണ് ഐപിഒയെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ഒഎഫ്എസ് (ഓഫര്‍ ഫോര്‍ സെയ്ല്‍ ) 10 ശതമാനം മാത്രമാകുമെന്നും ഇവര്‍ പറഞ്ഞു. ക്രിസ് കാപിറ്റല്‍, കാപിറ്റല്‍ ഇന്റര്‍നാഷണല്‍ എന്നിവരാണ് ഒഎഫ്എസ് വഴി ഓഹരികള്‍ വിറ്റഴിക്കുക.
പ്രമോട്ടര്‍ഗ്രൂപ്പും ഓഹരി വില്‍പനയ്‌ക്കൊരുങ്ങുന്നുണ്ട്. 7 -8 ബില്ല്യണ്‍ ഡോളര്‍ ഐപിഒ മൂല്യമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. ജെപി മോര്‍ഗന്‍, ജെഫറീസ്, ഐഐഎഫ്എല്‍ കാപിറ്റല്‍, ആക്‌സിസ് കാപിറ്റല്‍, കോടക് മഹീന്ദ്ര കാപിറ്റല്‍ എന്നീ നിക്ഷേപ സ്ഥാപനങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ശാര്‍ദ്ദൂല്‍ അമര്‍ചന്ദ് മംഗള്‍ദാസ്, ക്രിസില്‍ അമര്‍ചന്ദ് മംഗള്‍ദാസ്, സിഡ്‌ലി എന്നിവയാണ് നിയമ നടപടികള്‍ കൈകാര്യം ചെയ്യുക.
2015 ല്‍ കാപിറ്റല്‍ ഇന്റര്‍നാഷണല്‍ കമ്പനിയുടെ 11 ശതമാനം ഓഹരികള്‍ 200 മില്ല്യണ്‍ ഡോളറിന് ക്രിസ്‌കാപിറ്റലില്‍ നിന്നും വാങ്ങിയിരുന്നു. 2018 ല്‍ ക്രിസ്‌കാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം 350 മില്ല്യണ്‍ ഡോളറിന് 10 ശതമാനം ഓഹരികള്‍ തിരികെ വാങ്ങി. വര്‍ഷത്തിന്റെ തുടക്കത്തില്‍, മാന്‍കൈന്‍ഡ് ഫാര്‍മ പാനേഷ്യ ബയോടെക്കിന്റെ ഇന്ത്യയിലെയും നേപ്പാളിലെയും ഫോര്‍മുലേഷന്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുകയും ചെയ്തു. 1,872 കോടി രൂപയ്ക്കായിരുന്നു ഇടപാട്.
പുതിയ ചികിത്സാ മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായിട്ടാണ് ഏറ്റെടുക്കല്‍ നടത്തിയതെന്ന് കമ്പനി പിന്നീട് അറിയിച്ചു. രമേഷ് ജുനെജയാണ് ഡല്‍ഹി ആസ്ഥാനമാക്കി മാന്‍കൈന്‍ഡ് ഫാര്‍മ സ്ഥാപിക്കുന്നത്. 1995ല്‍ ഒരു സമ്പൂര്‍ണ്ണ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായി മാറി. കുറിപ്പടി മരുന്നുകള്‍, ഒടിസി, വെറ്റിനറി വിഭാഗങ്ങളിലെ മരുന്നുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നു.
കലോറി വണ്‍, പ്രെഗാ ന്യൂസ് അണ്‍വാണ്ടഡ് -21, അക്കിന്‍സ്റ്റാര്‍, ഗാസോഫാസ്റ്റ്, കബ്‌സെന്റ് എന്നിവയാണ് പ്രമുഖ ബ്രാന്‍ഡുകള്‍. 14,000 ജീവനക്കാരുള്ള കമ്പനിയ്ക്ക് യുഎസ്, ശ്രീലങ്ക, കംബോഡിയ, കെനിയ, കാമറൂണ്‍, മ്യാന്‍മര്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്. നേരത്തെ ബിഡിആര്‍ ഫാര്‍മയുമായി ചേര്‍ന്ന് കോവിഡ്19 ഗുളികയായ മൊലുലൈഫ് ഇന്ത്യയില്‍ അവതരിപ്പിച്ചു.
2021 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 6,385 കോടി രൂപയാണ്. 1,657 കോടി രൂപ ഇബിറ്റയും 1,293 കോടി രൂപ നികുതി കഴിച്ചുള്ള ലാഭവും രേഖപ്പെടുത്തി. പോണ്ട സാഹിബ്, ഹിമാചല്‍ പ്രദേശ്, സിക്കിം, വിശാഖപട്ടണം, രാജസ്ഥാന്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി 21 നിര്‍മ്മാണ യൂണിറ്റുകളും കമ്പനിക്കുണ്ട്.