
മുംബൈ: 15 തവണയിലധികം സബ്സ്‌ക്രൈബുചെയ്ത മാന്‍കൈന്‍ഡ് ഫാര്‍മ അതിന്റെ ആദ്യ പബ്ലിക് ഇഷ്യു താരതമ്യേന ശക്തമായി അവസാനിപ്പിച്ചു. അടുത്ത ആഴ്ച മെയ് 3 ന് പ്രഖ്യാപിക്കുന്ന ഷെയര്‍ അലോട്ട്മെന്റിലാണ് ഇപ്പോള്‍ എല്ലാ കണ്ണുകളും. നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭ്യമായത്.
അനുവദിച്ച ക്വാട്ടയുടെ 49.16 മടങ്ങ് അവര്‍ ലേലം കൊണ്ടു. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ റിസര്‍വ് ചെയ്ത ഭാഗത്തിന്റെ 3.8 മടങ്ങ് ഓഹരികള്‍ വാങ്ങി. അതേസമയം റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണം മന്ദഗതിയിലായിരുന്നു,
നീക്കിവച്ച ഓഹരികളില്‍ 92 ശതമാനം മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 15.32 മടങ്ങ് അഥവാ 42.95 കോടി ഓഹരികള്‍ മൊത്തത്തില്‍ സബ്‌സ്‌ക്രൈബ് ചെയ്തു.സിപിപിഐബി, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഗോള്‍ഡ്മാന്‍ സാച്ച്സ്, ഫിഡിലിറ്റി, ബ്ലാക്ക്റോക്ക്, ജിഐഎസ്, നോമുറ തുടങ്ങിയ ആങ്കര്‍ നിക്ഷേപകരും മികച്ച പിന്തുണ നല്‍കി.
16 മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമുകളും ആങ്കര്‍ ബുക്ക് സബ്‌സ്‌ക്രൈബ് ചെയ്തവരില്‍ പെടുന്നു. 1026-108 രൂപ നിരക്കിലായിരുന്നു പ്രൈസ് ബാന്‍ഡ്.ഗ്രെ മാര്‍ക്കറ്റ് പ്രകാരം 3-5 ശതമാനം പ്രീമിയത്തിലായിരിക്കും ലിസ്റ്റിംഗ്.