മുംബൈ: മാന്‍കൈന്‍ഡ് ഫാര്‍മ ഓഹരികള്‍ ചൊവ്വാഴ്ച 20 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയിലും ബിഎസ്ഇയിലും 1300 രൂപയിലായിരുന്നു ലിസ്റ്റിംഗ്. 1080 രൂപയായിരുന്നു ഇഷ്യുവില.
താരതമ്യേന മെച്ചപ്പെട്ട പ്രതികരണം കമ്പനി ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് ലഭ്യമായിരുന്നു. നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭ്യമായത്. അനുവദിച്ച ക്വാട്ടയുടെ 49.16 മടങ്ങ് അവര്‍ ലേലം കൊണ്ടു.
ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ റിസര്‍വ് ചെയ്ത ഭാഗത്തിന്റെ 3.8 മടങ്ങ് ഓഹരികള്‍ വാങ്ങി. അതേസമയം റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണം മന്ദഗതിയിലായിരുന്നു,
നീക്കിവച്ച ഓഹരികളില്‍ 92 ശതമാനം മാത്രമാണ് സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടത്. 15.32 മടങ്ങ് അഥവാ 42.95 കോടി ഓഹരികള്‍ മൊത്തത്തില്‍ സബ്സ്‌ക്രൈബ് ചെയ്തു.സിപിപിഐബി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഫിഡിലിറ്റി, ബ്ലാക്ക്‌റോക്ക്, ജിഐഎസ്, നോമുറ തുടങ്ങിയ ആങ്കര്‍ നിക്ഷേപകരും മികച്ച പിന്തുണ നല്‍കി.
16 മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമുകളും ആങ്കര്‍ ബുക്ക് സബ്സ്‌ക്രൈബ് ചെയ്തവരില്‍ പെടുന്നു. 1026-108 രൂപ നിരക്കിലായിരുന്നു പ്രൈസ് ബാന്‍ഡ്.