പാരീസ് ഒളിമ്പിക്‌സിലെ(Olympics) മെഡൽ നേട്ടത്തോടെ മനു ഭാക്കറിൻ്റെ(Manu Bhakar) താരമൂല്യം (Brand Value) കുതിച്ചുയരുകയാണ്.
വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് 2024ലെ മനുഭാക്കറിൻ്റെ ആസ്തി ആസ്തി 12 കോടി രൂപയാണ്. എന്നാൽ ഇത് കുത്തനെ ഉയരും. ഷൂട്ടിംഗ് മാച്ചുകളിലെ നേട്ടത്തിന് പുറമെ വിവിധ എൻഡോഴ്സ്മൻ്റ് ഡീലുകളുമുണ്ട്.
പ്രതിഫലത്തുകയിൽ വൻ വർധനയാണ് ഇപ്പോൾ. ഒളിംപിക്സ് നേട്ടത്തോടെ താരമൂല്യം വീണ്ടും ഉയർന്നതിനാൽ മൊത്തം ആസ്തി ഉയരും. നത്തിംഗ് ഇന്ത്യ, പെർഫോമാക്‌സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളെ ഭാക്കർ പ്രതിനിധീകരിക്കുന്നുണ്ട്.
ഇന്ത്യയിലെ വനിതാ അത്‌ലറ്റുകൾക്ക് അംഗീകാരങ്ങൾക്ക് സാധാരണയായി എട്ടു ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ പ്രതിഫലമായി ലഭിക്കും. ഇതിനു പുറമെയാണ് പരസ്യചിത്രങ്ങളിൽ നിന്നും ക്യാപെയ്നുകളിൽ നിന്നുമുള്ള വരുമാനങ്ങൾ.
ഭാക്കറിൻ്റെ ബ്രാൻഡ് മൂല്യം അനുസരിച്ച് നിലവിൽ ഒരു പരസ്യത്തിന് 1.5 കോടി രൂപ വരെയാണ് മൂല്യം. നേരത്തെ ഇത് 20-25 ലക്ഷം രൂപയായിരുന്നു. ദീർഘകാല എൻഡോഴ്സമൻ്റ് ഡീലുകളാണ് താൽപ്പര്യമെന്ന് മനു ഭാക്കറിൻ്റെ ടീം അറിയിച്ചു.
അതേസമയം സമ്മതമില്ലാതെ ചിത്രവും വീഡിയോയും ഉപയോഗിച്ച് വ്യാജപരസ്യങ്ങളും എത്തിയതോടെ താരം പരാതിയും നൽകിയിട്ടുണ്ട്.
ഒന്നര ലക്ഷം രൂപയിൽ നിന്ന് തുടക്കം
പിതാവ് നൽകിയ 1.5 ലക്ഷം രൂപയിൽ നിന്നാണ് ഭാക്കറിൻ്റെ ഷൂട്ടിംഗ് കരിയറിൻ്റെ തുടക്കം.ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടുന്നതിൽ ഇന്ത്യൻ കായികതാരങ്ങളെ സഹായിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ ഒളിമ്പിക് ഗോൾഡ് ക്വസ്റ്റും പ്രാഥമിക സഹായം നൽകി.
ഒളിമ്പിക്‌സിന് തയ്യാറെടുക്കാൻ സഹായിക്കുന്നതിനായി ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിൻ്റെ ഭാഗമായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് 12.16 ലക്ഷം രൂപ ഭേക്കറിന് ലഭിച്ചിരുന്നു.
പരിശീലനത്തിനും മത്സരങ്ങൾക്കും ഒക്കെയായി മൊത്തം 1.5 കോയി രൂപയോളം ലഭിച്ചിട്ടുണ്ട്. 2024ലെ പാരീസ് ഒളിമ്പിക്‌സിലെ മെഡൽ നേട്ടത്തിന് യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ 30 ലക്ഷം രൂപ സമ്മാനം നൽകിയിരുന്നു.
ഒറ്റ ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടിയ ഭാക്കർ, മാണ്ഡവിയയ്‌ക്കൊപ്പമുള്ള ചിത്രം എക്‌സിലൂടെ പങ്ക് വെച്ചിരുന്നു.